മാനദണ്ഡങ്ങൾ ഏകപക്ഷീയവും യുക്തിരഹിതവും; കരസേനയിൽ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി വിഷയത്തിൽ സുപ്രീം കോടതി
പുരുഷന്മാർ, പുരുഷന്മാർക്ക് വേണ്ടി സൃഷ്ടിച്ചതാണ് നമ്മുടെ സമൂഹത്തിന്റെ ഘടനയെന്നും സുപ്രീംകോടതി
ന്യൂഡൽഹി: അച്ചടക്ക, വിജിലൻസ് ക്ലിയറൻസിന് വിധേയമായി വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന് (പിസി) പരിഗണിക്കണമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. സൈന്യത്തിൽ സ്ഥിരം കമ്മീഷന് വേണ്ടി 80 ഓളം വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് വിധി.

നിരവധി നിർദേശങ്ങളോടെയാണ് തങ്ങൾ ഈ നിവേദനങ്ങൾ അനുവദിക്കുന്നത്. അച്ചടക്ക, വിജിലൻസ് ക്ലിയറൻസിന് വിധേയമായി സ്ഥിരം കമ്മീഷനായി ഉദ്യോഗസ്ഥരെ പരിഗണിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇത് തുടരും, അവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
സൈന്യത്തിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ ലഭിക്കാൻ ആവശ്യപ്പെടുന്ന മെഡിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ ഏകപക്ഷീയവും യുക്തിരഹിതവുമാണ്. പുരുഷന്മാർ, പുരുഷന്മാർക്ക് വേണ്ടി സൃഷ്ടിച്ചതാണ് നമ്മുടെ സമൂഹത്തിന്റെ ഘടനയെന്നും സുപ്രീംകോടതി വിമർശിച്ചു. കരസേന സ്വീകരിക്കുന്ന മൂല്യനിർണ്ണയ മാനദണ്ഡം സ്ത്രീകളോടുള്ള വ്യവസ്ഥാപരമായ വിവേചനമാണെന്നും കോടതി ചൂണ്ടികാട്ടി.
സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചത്.
Recommended Video
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
കോടതിയുടെ മുൻ വിധി പാലിച്ചില്ലെന്ന് ആരോപണ നേരിടുന്നവർക്കെതിരെ നടപടി ഉണ്ടായേക്കും. ഒരുപാട് വനിതാ ഓഫീസർമാർ നിരവധി അവാർഡുകൾ നേടിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവരെ അവഗണിച്ചതായും കോടതി കണ്ടെത്തി. സ്ത്രീകളുട ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ച് എതിർ ഹർജി നൽകിയ കേന്ദ്ര സര്‍ക്കാരിന്റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി നിർദേശിച്ചു.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications