കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളത് ആകരുത്'; ഉത്തരാഖണ്ഡിന് മുന്നറിയിപ്പുമായി സുപ്രീം കോടതി

Google Oneindia Malayalam News

ഡൽഹി: പ്രകോപനപരമായ പ്രസംഗകർക്ക് എതിരെ പ്രതികരണവുമായി സുപ്രീം കോടതി. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടക്കുന്ന മത സമ്മേളനം മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള പൊതു വിദ്വേഷ പരിപാടിയായി മാറരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഉത്തരാഖണ്ഡിന് മുന്നറിയിപ്പ് നൽകി ആയിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം ഉണ്ടായത്.

വിദ്വേഷ പ്രസംഗം അവസാനിപ്പിച്ചില്ല എങ്കിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കും. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ജഡ്ജിമാർ പറഞ്ഞു. ധർമ്മ സൻസദിൽ ആവശ്യം ഇല്ലാത്ത പ്രസ്താവനകൾ ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകാൻ സംസ്ഥാനത്തെ ഉന്നത ബ്യൂറോക്രാറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാർ വ്യക്തമാക്കി.

supreme

വിദ്വേഷ പ്രസംഗത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുക. വിദ്വേഷ പ്രസംഗം നിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം എന്നും സുപ്രീം കോടതി ആവിശ്യപ്പെട്ടു. ബുധനാഴ്ച്ച നടക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായി ആയിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. ഈ മാസമാദ്യം ഹിമാചൽ പ്രദേശ് സർക്കാർ മുസ്ലീങ്ങൾക്ക് എതിരെ വിദ്വേഷ പ്രസംഗം നടത്താനും ഹിന്ദുക്കൾക്ക് എതിരെ അക്രമം അഴിച്ചുവിടാനും ആഹ്വാനം ചെയ്തിരുന്നു. ഇതിന് എതിരെ ഹിമാചൽ പ്രദേശ് സർക്കാരിനോട് സുപ്രീം കോടതി രൂക്ഷമായ ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.

സർക്കാർ ഇത്തരം പ്രവർത്തനം അവസാനിപ്പിക്കണം. പ്രകോപനപരമായ പ്രസംഗകർക്ക് എതിരെ സംസ്ഥാന സർക്കാർ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് കോടതിയെ അറിയിക്കണം. അതേസമയം, ഇത്തരം പ്രകോപനപരമായ പ്രസംഗകർക്ക് എതിരെ ഉടൻ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് ബി ജെ പി സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.

"ഹിമാചൽ പ്രദേശ് സർക്കാർ മെയ് 7 നകം സത്യവാങ്മൂലം സമർപ്പിക്കുകയും ഇത്തരം സംഭവങ്ങൾ തടയാൻ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കുകയും വേണം" കോടതി വ്യക്തമാക്കി. മെയ് 9 - ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

ഈ സംഭവങ്ങൾ പെട്ടെന്ന് സംഭവിക്കുന്നതല്ലെന്നും ജഡ്ജിമാർ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് സർക്കാർ ഉടനടി നടപടിയെടുക്കാത്തത്? ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടെന്നും ജഡ്ജിമാർ കൂട്ടിച്ചേർത്തു. അതേസമയം, ഹരിദ്വാറിലും ഡൽഹിയിലും നടന്ന ധരം സൻസദുകളിൽ മുസ്ലിംകൾക്ക് എതിരെ വിദ്വേഷ പ്രസംഗം നടന്നിരുന്നു. ഇതിന് എതിരെ പട്ന ഹൈകോടതി റിട്ട. ജഡ്ജി അഞ്ജന പ്രകാശും മാധ്യമ പ്രവർത്തകൻ ഖുർബാൻ അലിയും ചേർന്ന് കോടതിയിൽ ഹർജി നൽകുകയാണ് ചെയ്തത്.

ഡിസംബർ 19 - ന് ഡൽഹിയിൽ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ധരം സൻസദിൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, ഡൽഹി 'ധരം സൻസദി'ൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടില്ല എന്നായിരുന്നു സൗത്ത് ഈസ്റ്റ് ഡൽഹി പൊലീസ് കമീഷണർ ഇഷ പാണ്ഡെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം.

Recommended Video

cmsvideo
ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

 'ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ഈ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ 'ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ഈ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ

മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോട് സഹിഷ്ണുത പുലർത്താൻ പരിശീലിക്കണമെന്നും കൂടി ബോധിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികളെ പിന്തുണക്കുന്നതായിരുന്നു സത്യവാങ്മൂലം. മുസ്ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനോ സമുദായത്തെ മുഴുവൻ കൂട്ടക്കൊല ചെയ്യാനോ ഉള്ള ആഹ്വാനം എന്ന് അർഥം വെക്കാവുന്നതോ വ്യാഖ്യാനിക്കാവുന്നതോ ആയ തരത്തിലെ വാക്കുകൾ ഉപയോഗിച്ചിട്ടില്ല എന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടിരുന്നു.

English summary
supreme court warns uttarakhand over roorkee dharam sansad ensure issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X