കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുമാസത്തിന് ശേഷം ഹാദിയ കേസ് വീണ്ടും സുപ്രീംകോടതിയിൽ; ഹൈക്കോടതി വിധി റദ്ദാക്കുമോ?

2017 നവംബർ 27നാണ് ഹാദിയ കേസ് നേരത്തെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹാദിയ കേസ് വീണ്ടും സുപ്രീം കോടതിയിൽ | Oneindia Malayalam

ദില്ലി: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഷെഫിൻ ജഹാന്റെ ഹർജിയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

അമിതമായി മദ്യപിച്ച വനിതാ ടെക്കി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! രണ്ട് ഫുൾ ബോട്ടിൽ ഒറ്റയ്ക്ക് കാലിയാക്കിഅമിതമായി മദ്യപിച്ച വനിതാ ടെക്കി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! രണ്ട് ഫുൾ ബോട്ടിൽ ഒറ്റയ്ക്ക് കാലിയാക്കി

ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....

2017 നവംബർ 27നാണ് ഹാദിയ കേസ് നേരത്തെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്. അന്നത്തെ വാദത്തിനൊടുവിൽ ഹാദിയക്ക് തുടർപഠനത്തിനുള്ള അവസരമൊരുക്കിയ സുപ്രീംകോടതി, കേസ് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റിവെച്ചിരുന്നു.

ഹർജിയിൽ...

ഹർജിയിൽ...

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഷെഫിൻ ജഹാന്റെ ഹർജിയാണ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത്. വിവാഹം സാധുവാക്കണമെന്നും, ഹാദിയയെ ഭർത്താവായ തന്നോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഷെഫിൻ ജഹാന്റെ ആവശ്യം.

 വാദം കേൾക്കും...

വാദം കേൾക്കും...

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നവംബർ 27ന് കേസിൽ വിശദമായ വാദം കേട്ട സുപ്രീംകോടതി, ഹാദിയക്ക് തുടർപഠനത്തിനുള്ള അവസരമൊരുക്കിയിരുന്നു. എന്നാൽ ഭർത്താവിനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.

നിലവിൽ...

നിലവിൽ...

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സേലത്തെ കോളജിലെത്തിയ ഹാദിയ നിലവിൽ കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് വീണ്ടും പരിഗണനയ്ക്കെത്തുമ്പോൾ ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും സുപ്രീംകോടതി ആരാഞ്ഞേക്കുമെന്നാണ് സൂചന.

വാദങ്ങൾ...

വാദങ്ങൾ...

ഹാദിയ കേസിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടുകളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ഹാദിയയെ മതംമാറ്റി വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും ആരോപണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ഇവർ ഇതേ വാദമുന്നയിച്ചിരുന്നു.

 ഹാദിയയുടെ ആവശ്യം...

ഹാദിയയുടെ ആവശ്യം...

ഹാദിയക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷമാണ് സുപ്രീംകോടതി പഠനം തുടരാൻ നിർദേശം നൽകിയത്. താൻ വീട്ടുതടങ്കലിലാണെന്നും, സ്വാതന്ത്ര്യം വേണമെന്നും ഹാദിയ കോടതിയിൽ പറഞ്ഞിരുന്നു. തന്നെ വിവാഹം കഴിച്ച ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പരിഗണനയിൽ...

പരിഗണനയിൽ...

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാദിയ കേസിൽ വാദം കേൾക്കുന്നത്. എൻഐഎയുടെ വാദങ്ങളും, ഷെഫിൻ ജഹാന്റെ വാദങ്ങളും സുപ്രീംകോടതിയിലെത്തും. എൻഐഎ തയ്യാറാക്കിയ റിപ്പോർട്ടും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.

English summary
supreme court will conider hadiya case on today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X