കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തില്‍ സുപ്രീംകോടതി വിധി ഇന്ന്; രണ്ട് വിധിന്യായങ്ങള്‍ക്ക് സാധ്യത

Google Oneindia Malayalam News

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇത് സംബന്ധിച്ച 58 ഹര്‍ജികളില്‍ ആണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുക. ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ 4 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിധി പ്രഖ്യാപനം പെട്ടെന്ന് വരുന്നത്. ഹര്‍ജികളില്‍ രണ്ട് വിധിന്യായങ്ങളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ സുപ്രീംകോടതി നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയായാണു ഫയലുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. അതേസമയം നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടു മാത്രം കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

as

എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാവര്‍ത്തികമാക്കിയ നോട്ടുനിരോധനം ഇപ്പോള്‍ കോടതി പരിശോധിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയത്.

മൂന്നാം വട്ടവും മോദി തന്നെ: '2024 ല്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല'മൂന്നാം വട്ടവും മോദി തന്നെ: '2024 ല്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല'

നോട്ടുനിരോധനം സംബന്ധിച്ചുള്ള ശുപാര്‍ശ ആദ്യം വരേണ്ടിയിരുന്നത് ആര്‍ ബി ഐയില്‍ നിന്നാണ് എന്ന് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ ബി ഐയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. മുന്‍ സര്‍ക്കാരുകള്‍ 1946-ലും 1978-ലും നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നിയമപ്രകാരമാണ് ചെയ്തത് എന്നും ചിദംബരം കോടതിയില്‍ വ്യക്തമാക്കി.

പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍

നോട്ടുനിരോധനം അഗാധമായ പിഴവുകളുള്ളതും നിയമവാഴ്ചയെ പരിഹസിക്കുന്നതുമായ ഏറ്റവും മോശമായ തീരുമാനമെടുക്കല്‍ പ്രക്രിയയാണ് എന്നും ചിദംബരം വാദിച്ചു. നോട്ടുനിരോധന സമയത്ത് 17.97 ലക്ഷം കോടി രൂപയുടെ കറന്‍സി വിപണിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അസാധുവാക്കപ്പെട്ട കറന്‍സി നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 15.31 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തി എന്നും ചിദംബരം ചൂണ്ടിക്കാട്ടി.

സിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎംസിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎം

എന്നാല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കള്ളപ്പണം, ഭീകരവാദത്തിന് ധനസഹായം എന്നിവയില്‍ നിന്ന് മോചിപ്പിക്കാനുള്ള വലിയ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നോട്ടുനിരോധനം നടപ്പാക്കിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. പൗരന്മാര്‍ നേരിടുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ ബി ഐയും വാദിച്ചു.

English summary
Supreme Court will pronounce its judgment today on the petitions challenging the demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X