കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

111 പെണ്‍മക്കള്‍ക്ക് ഒരുമിച്ചൊരു കല്യാണം!

Google Oneindia Malayalam News

സൂറത്ത്: 111 പെണ്‍മക്കള്‍ക്ക് ഒരുമിച്ച് ഒരു കല്യാണപ്പന്തലില്‍ വിവാഹം. അതും അത്യാര്‍ഭാടത്തോടെ. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള വ്യവസായിയാണ് 111 പെണ്‍കുട്ടികളുടെ വിവാഹത്തില്‍ അച്ഛന്റെ വേഷം അണിഞ്ഞ് ശ്രദ്ധേയനായത്. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് വിവാഹച്ചടങ്ങില്‍ മഹേഷ് സവാനി എന്ന വ്യവയാസി അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിക്കൊടുത്തത്.

റിയല്‍ എസ്റ്റേറ്റും വജ്രവുമാണ് സവാനിയുടെ പ്രധാന ബിസിനസ് മേഖല. എല്ലാ ജാതിയിലും മതത്തിലും പെട്ട പെണ്‍കുട്ടികളാണ് വിവാഹപ്പന്തലിലെത്തിയത്. ഇതില്‍ മൂന്ന് മുസ്ലിം പെണ്‍കുട്ടികളുടെ നിക്കാഹുമുണ്ടായിരുന്നു. സ്വര്‍ണം, വെള്ളി, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ മുതലായവ അടങ്ങിയ സമ്മാനങ്ങളും ഓരോ പെണ്‍കുട്ടിക്കും ഇദ്ദേഹം ഒരുക്കി. നാലര ലക്ഷം രൂപയാണ് ഓരോരുത്തര്‍ക്കമുള്ള സമ്മാനത്തിന് മുടക്ക്.

marriage

വെറും 70 രൂപയുമായി സൂറത്തിലെത്തിയതാണത്രെ സവാനിയുടെ മുത്തച്ഛന്‍. സൂറത്തിലാണ് സവാനി വളര്‍ന്നത്. ഇപ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ നഗരത്തിന് തിരിച്ചുകൊടുക്കുകയാണ് സവാനി ഈ സല്‍ക്കര്‍മത്തിലൂടെ. വിവാഹങ്ങള്‍ നടത്താനായി ആരോടും ഒരു സംഭാവനയും ചോദിച്ചിട്ടില്ല താന്‍ എന്ന് സവാനി പറഞ്ഞു. ഒരു മകളുടെ വിവാഹം നടത്തിക്കൊടുക്കുന്ന പോലെയാണ് താന്‍ ഇത് കാണുന്നത്.

തനിക്ക് മാത്രമല്ല, തന്റെ സഹോദരങ്ങള്‍ക്കും മഹേഷ് സവാനി അച്ഛനെപ്പോലെയാണ് എന്ന് വിവാഹച്ചടങ്ങിനെത്തിയ മിതാലി നരോല എന്ന പെണ്‍കുട്ടി പറഞ്ഞു. രോഹിത് ധകോലിയ ആണ് മിതാലിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. 2009 ലാണ് മിതാലിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. മിതാലിയെ മാത്രമല്ല, അച്ഛനില്ലാത്ത 111 പെണ്‍മക്കള്‍ക്കാണ് സവാനിയുടെ കനിവ് പുതിയ ജീവിതം കൊടുക്കുന്നത്.

English summary
A city-based businessman on Monday hosted a mass wedding ceremony for his 111 daughters who come from humble backgrounds and have lost their fathers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X