കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമത്തിന് കണ്ണില്ലെന്ന് പറഞ്ഞത് സത്യം തന്നെ, കാമുകന് വേണ്ടി യുവതി ചെയ്തത് കണ്ടോ..? വരാനുള്ളത് മുട്ടന്‍പണി

Google Oneindia Malayalam News

സൂറത്ത്: പ്രണയത്തിന് കണ്ണില്ല എന്ന വാമൊഴി ഒരുപാട് കേട്ട് പഴകിയതാണ്. തന്റെ കമിതാവിന് വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറായ പ്രണയിതാക്കള്‍ ലോകത്ത് പലയിടത്തും ഉണ്ട്. സൂറത്തില്‍ നിന്ന് അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പക്ഷെ ജീവനല്ല, തന്റെ ഭാവി ജീവിതം പണയം വെച്ചാണ് ഈ പ്രണയിനി ഒരു സാഹസം കാണിച്ചിരിക്കുന്നത് എന്ന് മാത്രം.

ഗുജറാത്തില്‍ 24 കാരിയായ യുവതി തന്റെ കാമുകന് വേണ്ടി ആള്‍മാറാട്ടം നടത്തി ബിരുദ പരീക്ഷക്കായി എത്തുകയും കൈയോടെ പിടിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ അവധി ആഘോഷിക്കാന്‍ പോയ കാമുകന് വേണ്ടിയാണ് കാമുകി സാഹസത്തിന് മുതിര്‍ന്നത്. മൂന്നാം വര്‍ഷ ബികോം പരീക്ഷയില്‍ ആണ് ഡമ്മി കാന്‍ഡിഡേറ്റായി 24 കാരി പരീക്ഷാ ഹാളിലേക്ക് എത്തിയത്.

dfdw

ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന മൂന്നാം വര്‍ഷ ബികോം പരീക്ഷയ്ക്കിടെയാണ് കോളേജ് അധികൃതര്‍ യുവതിയെ കുടുക്കിയത്. തുടര്‍ന്ന് ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടേറ്റീവ് ടീം വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിനോട് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാവും താനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണെന്ന് പെണ്‍കുട്ടി പറഞ്ഞു. അതേസമയം മാതാപിതാക്കള്‍ അറിയാതെ ആണ് പെണ്‍കുട്ടി ആള്‍മാറാട്ടം നടത്തിയത്.

റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'

കംപ്യൂട്ടറിന്റെ സഹായത്തോടെ ഹാള്‍ ടിക്കറ്റില്‍ മാറ്റം വരുത്തിയെന്നും പരീക്ഷാ ഹാളിലെ പരിശോധന മറികടക്കാന്‍ കഴിയുന്ന തരത്തില്‍ പ്രിന്റൗട്ട് എടുത്തെന്നും യുവതി കമ്മിറ്റിയെ അറിയിച്ചു. പരീക്ഷ സൂപ്പര്‍വൈസര്‍ ദിവസേന മാറുന്നതിനാല്‍ അവര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും വ്യക്തിപരമായി അറിയില്ല. എന്നാല്‍ അതേ ഹാളിലെ മറ്റൊരു വിദ്യാര്‍ത്ഥി, പെണ്‍കുട്ടി ഇരിക്കുന്ന നിര്‍ദ്ദിഷ്ട സീറ്റ് നമ്പറില്‍ ഒരു ആണ്‍കുട്ടി ആണ് നേരത്തെ ഇരുന്നത് എന്ന് സൂപ്പര്‍വൈസറെ അറിയിച്ചു.

അമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസംഅമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസം

അതേസമയം യുവാവ് പതിവായി മൂന്നാം വര്‍ഷ ബി.കോം പരീക്ഷകളില്‍ പരാജയപ്പെട്ടിരുന്നു എന്നും അതിനുശേഷമാണ് കാമുകി ആള്‍മാറാട്ടം നടത്തി പരീക്ഷക്ക് എത്തിയത് എന്നും സിന്‍ഡികേറ്റ് കമ്മിറ്റി പറഞ്ഞു. പരീക്ഷകളിലെ ആള്‍മാറാട്ടത്തിനുള്ള ഏറ്റവും കഠിനമായ ശിക്ഷ ബിരുദം റദ്ദാക്കലാണെന്ന് ഫാക്ട് കമ്മിറ്റി കണ്‍വീനര്‍ സ്‌നേഹല്‍ ജോഷി പറഞ്ഞു. ബി.കോം ബിരുദം റദ്ദാക്കാന്‍ സര്‍വകലാശാലയിലെ ഫാക്ട് കമ്മിറ്റി നല്‍കിയ ശുപാര്‍ശ അംഗീകരിക്കാന്‍ വിഎന്‍എസ്ജിയു സിന്‍ഡിക്കേറ്റ് തീരുമാനിച്ചാല്‍, യുവതിക്ക് ജോലി പോലും നഷ്ടമായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

English summary
Surat: do you know what done this 24 year old women for her lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X