എതിര്‍പ്പുമായി രംഗത്ത്, രാഷ്ട്രപതി സ്ഥാനത്തേക്ക് സുഷമ സ്വരാജ് മത്സരിക്കില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അടുത്തിടെയാണ് സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നത്.

പുറത്ത് വന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും താന്‍ വിദേശകാര്യ മന്ത്രിയാണെന്നും നിങ്ങള്‍ ചോദിക്കുന്നത് ആഭ്യന്തര കാര്യങ്ങളാണെന്നും സുഷമ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

എല്‍കെ അദ്വാനി അടുത്ത രാഷ്ട്രപതി

എല്‍കെ അദ്വാനി അടുത്ത രാഷ്ട്രപതി

എന്‍ഡിഎ രാഷ്ട്രപതിയായി എല്‍കെ അദ്വാനി മത്സരിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ആ സാധ്യത ഇല്ലാതായി.

ബിജെപിക്കും ആര്‍എസ്എസിനും

ബിജെപിക്കും ആര്‍എസ്എസിനും

എല്‍കെ അദ്വാനിക്ക് ശേഷം ഒട്ടേറെ പേര് പുറത്ത് വിട്ടിരുന്നു. ബിജെപിക്കും ആര്‍എസ്എസിനും ഒരുപോലെ സമ്മതായ വ്യക്തി എന്ന നിലയ്ക്കാണ് സുഷമ സ്വരാജിനെ തിരഞ്ഞെടുത്തതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.

പ്രണബ് മുഖര്‍ജിക്ക് ശേഷം

പ്രണബ് മുഖര്‍ജിക്ക് ശേഷം

പ്രണബ് മുഖര്‍ജിക്ക് പിന്‍ഗാമിയായ സുഷമ സ്വരാജ് എത്തുന്നുവെന്ന് ബിജെപി-ആര്‍എസ്എസ് സൂചന നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. ബിജെപിയും ആര്‍എസ്എസും മുന്നോട്ട് വെച്ച എല്ലാ ഗുണങ്ങളുമുള്ള നേതാവാണ് സുഷമ സ്വരാജ് എന്നായിരുന്നു വിലയിരുത്തല്‍.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

കേന്ദ്രമോ പ്രതിപക്ഷമോ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാരെന്നുള്ള വിവരം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

ജൂണ്‍ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 28നാണ്. ജൂലൈ 20ന് വോട്ടെണ്ണും.

English summary
Sushma Swaraj Reacts To Talk Of Being In The Presidential Race.
Please Wait while comments are loading...