മോദി വിരുദ്ധന്‍ ഗുജറാത്തില്‍ ഐ.പി.എസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ് സഞ്ജീവ് ഭട്ടിനെ പിരിച്ചുവിട്ടത്. 2011 മുതല്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം.കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്.

ജോലിക്ക് ഹാജരാവത്തത്
ജോലിക്ക് ഹാജരായില്ലെന്ന് പറയുന്ന ദിവസങ്ങളില്‍ സാകിയ ജാഫ്രി കേസില്‍ സംഭവം അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ പോയതാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

സര്‍ക്കാര്‍ പറയുന്നത്
ഭട്ടിന് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം. ഒരു സ്ത്രീയോടൊപ്പം ഭട്ട് ഉള്‍പ്പെടുന്ന വീഡിയോയില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ച് രണ്ട് ദിവസം കഴിയുംമുമ്പാണ് നടപടി.

സഞ്ജീവ് ഭട്ട് മറുപടി എന്താണെന്നോ
വീഡിയോയിലുള്ളയാള്‍ താനല്ലെന്ന് സഞ്ജീവ് ഭട്ട് മറുപടി നല്‍കി. ഇത് തെളിയിക്കാന്‍ ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പിരിച്ചുവിട്ടത്.

പിരിച്ചു വിട്ടതിമെ കുറിച്ച് സഞ്ജീവ് പറഞ്ഞത്
27 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ നിന്ന് നീക്കംചെയ്യപ്പെട്ടു. വീണ്ടും ജോലിക്ക് യോഗ്യനാണ്. ആരെങ്കിലും ജോലിതരുമോ സഞ്ജീവ് ഭട്ട് ട്വിറ്ററില്‍ കുറിച്ചു

ശ്രദ്ധിക്കപ്പെട്ടത്
1988 ബാച്ചിലെ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്

ഭാര്യയും മോദിക്കെതിരെ
ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് മത്സരിച്ചിരുന്നു












Click it and Unblock the Notifications