കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ 29-ആം സംസ്ഥാനമായി തെലങ്കാന പിറന്നു

  • By Aswathi
Google Oneindia Malayalam News

ഹൈദരാബാദ്: പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ 29-ാമത്തെ സംസ്ഥാനമായി തെലങ്കാനം ജന്മംകൊണ്ടു. ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ബംഗാളി, ഹിന്ദി ഭാഷയുടെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ് രണ്ടായി വിഭജിക്കപ്പെട്ടു. ആന്ധ്രാപ്രദേശില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഭാഗിഗമായി പിന്‍വലിച്ച് ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് (02-06-2014- തിങ്കള്‍) അധികാരമേല്‍ക്കും.

60 വര്‍ഷം നീണ്ട സമരത്തിന് ശേഷം രൂപംകൊണ്ട തെലങ്കാന സംസ്ഥാനം ആന്ധ്രപ്രദേശിലെ ഹൈദരാബാദ് ഉള്‍പ്പടെ 10 ജില്ലകളെ ഉള്‍ക്കൊള്ളിച്ചാണ് നിലവില്‍ വന്നത്. രാവിലെ 6.30ന് രാജ്ഭവനില്‍ വച്ച് ഇ എല്‍ നരസിംഹന്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. 8.15ന് ഗവര്‍ണര്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെ ചന്ദ്രശേഖര്‍ റാവു അധികാരമേറ്റു.

t-party-today-india-s-29th-state-telangana-is-born

119 അംഗ നിയമസഭയില്‍ 63 സീറ്റകളും നേടിയാണ് ടി ആര്‍ എസ് അധികാരത്തിലെത്തുന്നത്. 10 മന്ത്രിമാരെങ്കിലും ചന്ദ്രശേഖര റാവുവിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. തെലങ്കാന വിഭജിച്ച ശേഷമുള്ള ആന്ധ്രപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനിരിക്കുന്ന ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവും ചടങ്ങില്‍ പങ്കെടുക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം ആദ്യമന്ത്രിസഭാ യോഗം ചേരും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആന്ധ്രവിഭജനം അംഗീകരിച്ചുകൊണ്ടുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. പത്ത് വര്‍ഷം വരെ ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനം ഹൈദരാബാദ് തന്നെയായിരിക്കും. അതേ സമയം ആന്ധ്രാപ്രദേശില്‍ പുതിയ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന എട്ടാം തിയ്യതിവരെ രാഷ്ട്രപതി ഭരണം തുടരും.

English summary
Today is a new dawn in the history of the Indian Union. For the first time — outside the Hindi- and Bengali-speaking areas — two states speaking the same language have been created.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X