കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വ്യാപിപ്പിച്ചത് തബ്ലീഗുകാരെന്ന് യോഗി; വൈറസ് 'കാരിയേഴ്‌സ്' ആയി പ്രവര്‍ത്തിച്ചു

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനത്തില്‍ തബ്ലീഗ് ജമാഅത്തിനെ കടന്നാക്രമിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് കൊറോണ രോഗം വ്യാപിച്ചതില്‍ തബ്ലീഗ് ജമാഅത്തിന് ഉത്തരവാദിത്തമുണ്ടെന്ന് യോഗി ആരോപിച്ചു. കൊറോണ വൈറസിന്റെ കാരിയര്‍മാരായി തബ്ലീഗുകാര്‍ പ്രവര്‍ത്തിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനമാണ് അവര്‍ ചെയ്തത്. അതേ രീതിയില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്ത 3000ത്തോളം പേരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്നും യോഗി പറഞ്ഞു.

y

രോഗം ബാധിക്കുക എന്നത് കുറ്റകൃത്യമല്ല. എന്നാല്‍ കൊറോണ പോലുള്ള രോഗം മറച്ചുവയ്ക്കുന്നത് കുറ്റകൃത്യമാണ്. നിയമം ലംഘിച്ചവര്‍ക്കെതിരെ യുപി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം ഉത്തര്‍ പ്രദേശില്‍ 2328 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 42 പേര്‍ മരിച്ചു. 654 പേര്‍ക്ക് രോഗം ഭേദമായി. മാര്‍ച്ച് ആദ്യത്തിലാണ് യുപിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആഗ്രയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ നിസാമുദ്ദീനിലെ തബ്ലീഗ് യോഗം നടന്നത് മാര്‍ച്ച് മൂന്നാം വാരത്തിലാണ്.

ഉത്തര്‍ പ്രദേശില്‍ വിവിധ ജില്ലകളിലായി 23 താല്‍ക്കാലിക ജയിലുകള്‍ ഒരുക്കാന്‍ യോഗി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് രോഗ ബാധയുണ്ടെന്ന് സംശയമുള്ളവര്‍ക്കും വേണ്ടിയാണിത്. പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായവരെയാണ് ഈ ജയിലുകളില്‍ പാര്‍പ്പിക്കുക.

Recommended Video

cmsvideo
'കൊറോണ വരാതെ രാമന്‍ നോക്കിക്കോളും | Oneindia Malayalam

നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് 3000 പേര്‍ പങ്കെടുത്തുവെന്നാണ് ഇതുവരെ വ്യക്തമായിട്ടുള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി പറഞ്ഞു. തബ്ലീഗുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 814 പേര്‍ തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 325 തബ്ലീഗുകാരെ അറസ്റ്റ് ചെയ്തു. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി. 45 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം താല്‍ക്കാലിക ജയിലിലേക്ക് മാറ്റി.

ഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനംഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനം

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

English summary
Tablighi Jamaat responsible for nationwide corona, says Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X