താജ്മഹലിനെ വെളുപ്പിക്കാന്‍ അവസാന അടവും പയറ്റി കേന്ദ്ര മന്ത്രാലയം, മണ്ണ് ചികിത്സ തുടങ്ങി!!
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിറം മങ്ങുന്നത് തടയാന്‍ കേന്ദ്രം ടൂറിസം മന്ത്രാലയം മണ്ണു തെറാപ്പി തുടങ്ങി. ബുധനാഴ്ച നടന്ന രാജ്യസഭാ സമ്മേളനത്തിലാണ് ലോകപ്രശസ്തമായ സ്മാരക പരിപാലനത്തില്‍ മുന്‍കൈ...
ദില്ലി: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിറം മങ്ങുന്നത് തടയാന്‍ കേന്ദ്രം ടൂറിസം മന്ത്രാലയം മണ്ണു തെറാപ്പി തുടങ്ങി. ബുധനാഴ്ച നടന്ന രാജ്യസഭാ സമ്മേളനത്തിലാണ് ലോകപ്രശസ്തമായ സ്മാരക പരിപാലനത്തില്‍ മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക തെറാപ്പി തുടങ്ങാന്‍ തീരുമാനിച്ചത്.
17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച താജ്മഹലിന് കീടശല്യത്തെ തുടര്‍ന്നാണ് നിറം മങ്ങുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. കീടശല്യം തുടങ്ങിയതോടെ നിറം മങ്ങുന്നതിനൊപ്പം മാര്‍ബിളിനും ക്ഷതം സംഭവിച്ചു തുടങ്ങിയതായും പറയുന്നു.

ചികിത്സ തുടങ്ങി
ചര്‍മ്മ സൗന്ദര്യത്തില്‍ പേര് കേട്ട മുള്‍ട്ടാണി മിട്ടി എന്ന പ്രത്യേക തരം കളിമണ്ണാണ് താജ്മഹലിന്റെ ബിത്തികളില്‍ തേച്ച് പിടിപ്പിക്കുന്നത്. മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഫലം കാണാന്‍ കഴിയുമെന്ന് മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
നാഷ്ണല്‍ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതേ കുറിച്ച് കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു.

യമുനയ്ക്ക് കുറുകെ
യമുന നദിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് ബാരേജ് നിര്‍മ്മിക്കാന്‍ ജലസേചന വകുപ്പിന് ആര്‍ക്കയോളജിക്കല്‍ ഡിപ്പാര്‍ട്ടിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.

ചാണകം നിരോധിച്ചു
ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളില്‍ ചാണകം ഇന്ധനമായി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. 1983ല്‍ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച താജ്മഹലിന്റെ മനോഹാരിത നിലനിര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു പുതിയ നടപടി.

നിറം മങ്ങാന്‍
ആഗ്രയിലെ ഗ്രാമീണര്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ചാണകത്തിന് താജ്മഹലിന്റെ നിറം മാറ്റത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. ചാണകം കത്തിക്കുമ്പോള്‍ വന്‍തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് താജ്മഹലിനെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.












Click it and Unblock the Notifications