അശ്ലീല സൈറ്റുകൾക്കെതിരെ നടപടി!!! 3500 സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സർക്കാർ!!

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍ താടയാന്‍ വ്യാപകമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ . അത്തരത്തിലുള്ള 3,522 സൈറ്റുകള്‍ കഴിഞ്ഞമാസം നിരോധിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളുകളില്‍ ഇത്തരത്തിലുള്ള സൈറ്റുകള്‍ ലഭിക്കാതിരിക്കാനുള്ള ജാമറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സി.ബി.എസ്.ഇയോട് ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിനു മുൻപാകെയാണ് കേന്ദ്രം ഈ ആവശ്യം അറിയിച്ചത്.

ആക്രമണത്തിന് ഇരയായ നടിയുടെ പേര് പറയുന്നതിൽ തെറ്റില്ല!!! പുലിവാല് പിടിച്ചു ഉലകനായകൻ!!!

ഇതാണ് ഞങ്ങളുടെ ജോലി!!! അമർത്യാ സെന്നിന്റെ ആ വാക്കുകൾ മതസൗഹാർദം തകർക്കുമെന്ന്​ നിഹലാനി!!!

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ നിരോധിക്കാന്‍ വേണ്ട നടപടികളെടുത്തതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പിങ്കി ആനന്ദ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

pornographic site

എന്നാൽ സ്കൂളുകൾ ബസുകളിൽ ഇത്തരത്തിലുള്ള അശ്ലീല സെറ്റുകൽ ലഭിക്കാതിരിക്കാനുള്ള ജാമറുകൾ സ്ഥാപിക്കാൽ പ്രയോഗികമാകില്ലെന്ന് പിങ്കി ആനന്ദ് അറിയിച്ചു.രാജ്യത്തുടനീളം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

English summary
The Centre on Friday told the Supreme Court that it is taking steps to deal with the issue of child pornography in its entirety and around 3,500 websites hosting such content have been blocked last month.
Please Wait while comments are loading...