കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് മോദി

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ മതത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നവരെ അകറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അയല്‍ രാജ്യങ്ങളില്‍ നരകതുല്യമായ ജീവിതം നയിക്കുന്നവരെയാണ് സര്‍ക്കാര്‍ ഈ നിയമത്തിലൂടെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അതിനെതിരെയാണ് പോരാടുന്നതെന്നും മോദി പറഞ്ഞു.

1

പാകിസ്താന്‍ മതത്തിന്റെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് ഹിന്ദുക്കള്‍, സിഖ്, ജൈന, ക്രിസത്യന്‍ മതക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസോ അവരുടെ സഖ്യകകക്ഷികളോ പാകിസ്താനെതിരെ ഒരക്ഷം മിണ്ടില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മതപരമായ അതിക്രമങ്ങളെ തടയുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കും എതിരെ പ്രതിഷേധങ്ങള്‍ നടത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

അതേസമയം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ എന്തുകൊണ്ട് പാകിസ്താനിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നില്ല. എന്തുകൊണ്ടാണ് അവര്‍ അക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നും മോദി ചോദിച്ചു. പൗരത്വ നിയമം പാസാക്കിയത് പാര്‍ലമെന്റിലെ ചരിത്ര നിമിഷമാണ്. എന്നാല്‍ അതിന്റെ പേരില്‍ കോണ്‍ഗ്രസും അവരുടെ സഖ്യങ്ങളും ഉണ്ടാക്കിയ പ്രതിഷേധങ്ങള്‍ രാജ്യത്തിനെതിരാണെന്നും മോദി ആരോപിച്ചു.

എന്റെ സര്‍ക്കാര്‍ ഒരിക്കലും ഹിന്ദുക്കളെ ഉപേക്ഷിക്കില്ല. സിഖുക്കാരെയും സംരക്ഷിക്കും. അവര്‍ വേറെ വഴിയില്ലാതെ പാകിസ്താനിലേക്ക് പോയവരാണ്. അവരെ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ കടമയാണ്. പാകിസ്താനില്‍ നിന്നുള്ള ദളിതുകളെയും ആദിവാസികളെയും സംരക്ഷിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും മോദി പറഞ്ഞു. അതേസമയം ബിജെപി പൗരത്വ നിയമത്തില്‍ കൂടുതല്‍ പ്രചാരണം നടത്താന്‍ ഒരുങ്ങുകയാണ്. മുസ്ലീങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമമാണിത്.

അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!

English summary
talk about pakistans atrocities on minorities pm modi to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X