തമിഴ് നടന്‍ മനോ അപകടത്തില്‍ മരിച്ചു; ഭാര്യയുടെ നില ഗുരുതരം
ചെന്നൈ: പ്രശസ്ത മിമിക്രി താരവും നടനുമായ മനോ ചെന്നൈയിലെ അവദിയിലുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ഇരുവരും കാറില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ചുകൊണ്ടാണ് മനോവിന്റെ മരണ വാര്‍ത്ത വന്നിരിക്കുന്നത്. വിവരം പുറത്തുവിട്ട പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജോണ്‍ അപ്രതീക്ഷിത വാര്‍ത്തയിലുണ്ടായ അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
പുഴല്‍ എന്ന തമിഴ് സിനിമയില്‍ മുരളിക്കും ഇമചന്ദ്രനുമൊപ്പം പ്രധാന വേഷമിട്ടവരില്‍ ഒരാളായിരുന്നു മനോ. അഴക് സംവിധാനം ചെയ്ത പുഴല്‍ 2010ലാണ് പുറത്തിറങ്ങിയത്.
ടെലിവിഷന്‍ ചാനലില്‍ അവതാരകനായിട്ടാണ് മനോ സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്. ഒട്ടേറെ റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് മനോ. മിമിക്രിയിലും ഡാന്‍സിലുമുള്ള മനോയുടെ കഴിവ് ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. വിദേശരാജ്യങ്ങളിലടക്കം മിമിക്ര പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.












Click it and Unblock the Notifications