കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ബിജെപിയിലേക്ക് കുത്തൊഴുക്ക്; നിരവധി നേതാക്കള്‍!! മുന്‍ മന്ത്രിയും, ഷായുടെ തന്ത്രം

പാര്‍ട്ടിയിലേക്ക് കൂടുതല്‍ പ്രമുഖര്‍ കടന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ ഡോ. തമിലിസായ് പറഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ അധികാര വടംവലി രൂക്ഷമായിരിക്കവെ നേട്ടം കൊയ്യുന്നത് ബിജെപി. നിരവധി പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയും ഇതില്‍പ്പെടും. എഐഎഡിഎംകെയിലെ ഇരുവിഭാഗത്തില്‍പ്പെട്ടവരും ബിജെപി അംഗത്വമെടുത്തു. കൂടെ മറ്റു ചില പാര്‍ട്ടി നേതാക്കളും.

തമിഴ്‌നാട്ടില്‍ ബിജെപിയിലേക്ക് ആളുകള്‍ ഒഴുകുമെന്ന സൂചനയാണിപ്പോള്‍ വരുന്നത്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ തന്ത്രം ഫലം കാണുന്ന കാഴ്ചയാണിപ്പോള്‍. തമിഴ്‌നാട്ടിലെ ഭരണത്തില്‍ മുഖ്യ കേന്ദ്രമായി ബിജെപി മാറുമെന്ന് നേരത്തെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്താണ് തമിഴ്‌നാട്ടില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയം

ബിജെപിയും അമിത് ഷായും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയത്തിന് ആഴത്തില്‍ വേരുള്ള ഈ സംസ്ഥാനത്ത് ബിജെപിക്ക് എന്തു റോള്‍ എന്ന് ചോദിച്ചവര്‍ക്ക് മറുപടി വരികയാണ്.

അമിത് ഷായുടെ വാക്കുകള്‍

അമിത് ഷായുടെ വാക്കുകള്‍

ബിജെപി തമിഴ്‌നാട് ഭരണത്തില്‍ മുഖ്യ പദവിയില്‍ എത്തുമെന്ന് അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. ഇത് ചിരിച്ചുതള്ളിയവര്‍ക്ക് മറുപടിയാണ് ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് കടുന്നുവന്ന നേതാക്കള്‍.

ദില്ലിയിലെത്തി അംഗത്വമെടുത്തു

ദില്ലിയിലെത്തി അംഗത്വമെടുത്തു

എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ മറ്റു ചില പാര്‍ട്ടികളില്‍ നിന്നുമുള്ള നേതാക്കളും ബിജെപി അംഗത്വമെടുത്തു. ദില്ലിയിലെ അശോക റോഡിലെ ഓഫീസില്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കല്‍.

മുന്‍ മന്ത്രി നൈനാര്‍ നാഗേന്ദ്രന്‍

മുന്‍ മന്ത്രി നൈനാര്‍ നാഗേന്ദ്രന്‍

എഐഎഡിഎംകെയുടെ മുന്‍ മന്ത്രി നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് കടന്നുവന്നിരിക്കുന്നത്. ഇന്ന് അദ്ദേഹം തമിഴ്‌നാട്ടില്‍ ശ്രദ്ധാകേന്ദ്രമല്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.

വെല്ലൂരിലെ മുന്‍ മേയര്‍

വെല്ലൂരിലെ മുന്‍ മേയര്‍

മല്‍സരിച്ച നാലില്‍ രണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് നാഗേന്ദ്രന്‍. മറ്റൊരു പ്രധാന എഐഎഡിഎംകെ നേതാവായ കെ കാര്‍ത്ത്യായനിയും ബിജെപി അംഗത്വമെടുത്തു. വെല്ലൂരിലെ മുന്‍ മേയറായിരുന്നു കാര്‍ത്ത്യായനി.

 മുന്‍ എംഎല്‍എ ശ്രീനിവാസന്‍

മുന്‍ എംഎല്‍എ ശ്രീനിവാസന്‍

തമിഴ്‌നാട്ടില്‍ ബിജെപിയുടെ ഐടി സെല്ലിന്റെ മേധാവിത്വം കാര്‍ത്ത്യായനിക്ക് കൈമാറാനാണ് ബിജെപി നേതാക്കള്‍ ഉദ്ദേശിക്കുന്നത്. മുന്‍ എംഎല്‍എ ശ്രീനിവാസനും ബിജെപിയില്‍ ചേര്‍ന്നു.

പിന്നെയുമുണ്ട് നേതാക്കള്‍

പിന്നെയുമുണ്ട് നേതാക്കള്‍

വെല്ലൂര്‍ ജില്ലയില്‍ എഐഎഡിഎംകെയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വരെ ശ്രീനിവാസന്‍. എഐഎഡിഎംകെ നേതാവ് ജയ ശങ്കറും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

 വണ്ണിയാര്‍ സമുദായം

വണ്ണിയാര്‍ സമുദായം

20 വര്‍ഷമായി തമിഴ്‌നാട് രാഷ്ട്രീയത്തിലുള്ള സി ശേഖര്‍, ആര്‍ രാമദാസ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. വണ്ണിയാര്‍ സമുദായത്തിലെ പ്രധാന നേതാവാണ് രാമദാസ്. തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മാറ്റം പ്രകടമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

സന്തോഷമുണ്ടെന്ന് ബിജെപി

സന്തോഷമുണ്ടെന്ന് ബിജെപി

പാര്‍ട്ടിയിലേക്ക് കൂടുതല്‍ പ്രമുഖര്‍ കടന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ ഡോ. തമിലിസായ് പറഞ്ഞു. ഇവരോടൊപ്പം നിരവധി അണികളും ബിജെപിയിലേക്ക് കടന്നുവരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

തമിഴ്‌നാട്, കേരളം, ഒഡീഷ

തമിഴ്‌നാട്, കേരളം, ഒഡീഷ

തമിഴ്‌നാട്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേരത്തെ സാന്നിധ്യം തീരെ കുറവായിരുന്നു. എന്നാല്‍ ഒഡീഷയില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി. കേരളവും തമിഴ്‌നാടും ബിജെപി പിടിക്കുമെന്നാണ് അമിത് ഷാ പറയുന്നത്.

English summary
Former AIADMK minister Nainar Nagendran, 14 others join BJP in presence of Amit Shah,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X