Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് അന്തിമമാകുന്നു. കോണ്‍ഗ്രസുമായി ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ അവസാനിച്ചു. മുന്നണിയിലെ മറ്റു ചെറുകക്ഷികള്‍ക്കുള്ള സീറ്റുകളും വീതംവച്ചു. മുസ്ലിം ലീഗിന് 3 സീറ്റാണ് അനുവദിച്ചിരിക്കുന്നത്. എംഎംകെയ്ക്ക് രണ്ടു സീറ്റും വിസികെക്ക് ആറ് സീറ്റുകളും അനുവദിച്ചു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് 30 സീറ്റുകളാണ് ചോദിച്ചിരുന്നത്. പക്ഷേ, 25 സീറ്റ് കോണ്‍ഗ്രസിന് അനുവദിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. കൂടാതെ മറ്റു ചില വാഗ്ദാനങ്ങളും നല്‍കി. ഇതോടെ കമല്‍ഹാസന്റെ മൂന്നാംമുന്നണിയിലേക്ക് കോണ്‍ഗ്രസ് പോകില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

തര്‍ക്ക സാഹചര്യം ഇങ്ങന

തര്‍ക്ക സാഹചര്യം ഇങ്ങന

2016ല്‍ തമിഴ്‌നാട്ടിലെ 41 നിയമസഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. ഇത്തവണയും അത്ര തന്നെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നല്‍കില്ലെന്ന് ഡിഎംകെയും അറിയിച്ചു. 30 സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഒടുവിലെ ആവശ്യം. അതും ഡിഎംകെ അംഗീകരിച്ചില്ല. 20 സീറ്റില്‍ കൂടുതല്‍ നല്‍കില്ല എന്നായിരുന്നു ഡിഎംകെ നിലപാട്.

കമല്‍ഹാസന്റെ നീക്കം

കമല്‍ഹാസന്റെ നീക്കം

ഇതിനിടെയാണ് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണി കോണ്‍ഗ്രസിനെ ക്ഷണിച്ചത്. ഇതോടെ ഡിഎംകെ വേഗത്തില്‍ കരുക്കള്‍ നീക്കി. 25 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ഏറ്റവും ഒടുവിലെ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

രണ്ടു പാര്‍ലമെന്റ് സീറ്റുകള്‍

രണ്ടു പാര്‍ലമെന്റ് സീറ്റുകള്‍

കോണ്‍ഗ്രസിന് കന്യാകുമാരി ലോക്‌സഭാ സീറ്റ് വിട്ടുനല്‍കാമെന്ന് ഡിഎംകെ അറിയിച്ചു. കൂടാതെ ഒഴിവ് വരുന്ന വേളയില്‍ ഒരു രാജ്യസഭാ സീറ്റും നല്‍കും. ഇതാണ് കോണ്‍ഗ്രസ്-ഡിഎംകെ ധാരണ. കൂടുതല്‍ നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കില്ലെന്ന് പറയാന്‍ ഡിഎംകെക്ക് കാരണങ്ങളേറെയുണ്ട്.

കൂടുതല്‍ സീറ്റ് നല്‍കാതിരിക്കാന്‍ കാരണം

കൂടുതല്‍ സീറ്റ് നല്‍കാതിരിക്കാന്‍ കാരണം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ജയിച്ചത് വെറും 8 സീറ്റുകളില്‍ മാത്രം. അതുകൊണ്ടുതന്നെ ഇത്തവണയും കോണ്‍ഗ്രസിന് അത്ര സീറ്റുകള്‍ നല്‍കില്ലെന്ന് ഡിഎംകെ അറിയിച്ചു. കൂടുതല്‍ സീറ്റുകള്‍ ഡിഎംകെ ഏറ്റെടുക്കും. മാത്രമല്ല, സഖ്യത്തില്‍ കൂടുതല്‍ ചെറുകക്ഷികള്‍ എത്തിയിട്ടുണ്ട് എന്നും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ലീഗിന് ലഭിച്ച സീറ്റുകള്‍

മുസ്ലിം ലീഗിന് ലഭിച്ച സീറ്റുകള്‍

മുസ്ലിം ലീഗിന് മൂന്ന് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മനിതനേയ മക്കള്‍ കക്ഷിക്ക് രണ്ടു സീറ്റുകളും വിടുതലൈ ചിരുതൈങ്കള്‍ കക്ഷിക്ക് ആറ് സീറ്റുകളും അനുവദിച്ചു. ഇടത് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇടതുകക്ഷികള്‍ക്ക് 5 സീറ്റ് നല്‍കാമെന്ന് ഡിഎംകെ പറയുന്നു. പോരെന്ന് ഇടതുപാര്‍ട്ടികളും.

അന്തിമ തീരുമാനം ശനിയാഴ്ച രാത്രി

അന്തിമ തീരുമാനം ശനിയാഴ്ച രാത്രി

ശനിയാഴ്ച രാത്രി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ വീട്ടില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെഎസ് അഴഗിരി, ഹൈക്കമാന്റ് പ്രതിനിധി ദിനേശ് ഗുണ്ടുറാവു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

തിരുച്ചിറപ്പള്ളി പ്രചാരണം

തിരുച്ചിറപ്പള്ളി പ്രചാരണം

ഒറ്റയ്ക്ക് ഭരിക്കാന്‍ മതിയായ സീറ്റുകളില്‍ ഡിഎംകെ മല്‍സരിക്കുന്നുണ്ട്. എംകെ സ്റ്റാലിന്‍ തിരുച്ചിറപ്പള്ളിയില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായി എന്ന വികാരവും ഡിഎംകെയിലുണ്ട്. പുതുച്ചേരിയിലെ സാഹചര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ 20 സീറ്റില്‍ അധികം നല്‍കില്ലെന്നാണ് ഡിഎംകെ പറഞ്ഞിരുന്നത്. ഒടുവില്‍ ഡിഎംകെ നിലപാട് മയപ്പെടുത്തുകയായിരന്നു.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+