കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്?: അണ്ണാമലയുടെ നീക്കം സ്വന്തം സീറ്റുറപ്പിക്കാന്‍

Google Oneindia Malayalam News

വലിയ പ്രതീക്ഷയോടെ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനേയും പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പിനേയും തമിഴ്നാട്ടിലെ ബി ജെ പി നേരിട്ടതെങ്കിലും വലിയ തിരിച്ചടിയായിരുന്നു പാർട്ടിക്ക് സംഭവിച്ചത്. ഡി എം കെ സഖ്യത്തിന്റെ തേരോട്ടതിന് മുന്നില്‍ എ ഐ എ ഡി എം കെ - ബി ജെ പി സഖ്യത്തിന് എല്ലാ മേഖലയിലും അടിപതറി.

ഇതിന് പിന്നാലെ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അണ്ണാമലയെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിച്ച് ബി ജെ പി സംഘടനയെ ഉടച്ച് വാർത്തെങ്കിലും പിന്നീടും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ ഇപ്പോഴിതാ 2024 ലെ പൊതു തിരഞ്ഞെടുപ്പ് മുന്‍ നിർത്തി വീണ്ടും ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ് ബി ജെ പി.

അണ്ണാമലൈയുടെ നേതൃത്വത്തിൽ തമിഴ്‌നാട്

അണ്ണാമലൈയുടെ നേതൃത്വത്തിൽ തമിഴ്‌നാട് ബി ജെ പി ഘടകം പല സംഭവങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്ന കാഴ്ചയാണ് അടുത്തിടെ തമിഴ്നാട്ടില്‍ കൂടുതലായി കാണാന്‍ സാധിക്കുന്നത്. ഡിഎംകെ സർക്കാരിനെ ആക്രമിക്കുന്നതിന്റെ മറവിൽ, കോയമ്പത്തൂർ സിലിണ്ടർ സ്ഫോടനം, ചെസ് ഒളിമ്പ്യാഡിനിടെ പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ വീഴ്ച, സംസ്ഥാന ധനമന്ത്രി പി ടി ആർ പളനിവേൽ ത്യാഗ രാജനെ ആക്രമിച്ചത് തുടങ്ങി നിരവധി സംഭവങ്ങളെ ബി ജെ പി മികച്ച രീതിയില്‍ പ്രചരണ ആയുധങ്ങളാക്കി മാറ്റി.

ലോട്ടറി സമ്മാനം നേടണോ? സഖ്യാശാസ്ത്രം നിങ്ങളെ സഹായിക്കും; ഭാഗ്യ നമ്പർ ഇങ്ങനെ കണ്ടെത്താംലോട്ടറി സമ്മാനം നേടണോ? സഖ്യാശാസ്ത്രം നിങ്ങളെ സഹായിക്കും; ഭാഗ്യ നമ്പർ ഇങ്ങനെ കണ്ടെത്താം

അണ്ണാമലൈയുടെ നേതൃത്വത്തിനെതിരെ നിരവ

അണ്ണാമലൈയുടെ നേതൃത്വത്തിനെതിരെ നിരവധി മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ പാർട്ടിക് അകത്തും ബി ജെ പി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതോടെ ദില്ലിയിലെ കേന്ദ്ര നേതാക്കളില്‍ നിന്നും അണ്ണാമലയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

ദിലീപിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ മാറ്റമില്ല: മാറ്റണമെങ്കില്‍ അക്കാര്യം സംഭവിക്കണം: ധർമ്മജന്‍ദിലീപിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ മാറ്റമില്ല: മാറ്റണമെങ്കില്‍ അക്കാര്യം സംഭവിക്കണം: ധർമ്മജന്‍

സസ്‌പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് ഗായത്രി രഘുറാമും

അടുത്തിടെ, സസ്‌പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് ഗായത്രി രഘുറാമും അണ്ണാമലൈയുടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നയാളാണ്. മുതിർന്നവരുമായുള്ള അണ്ണാമലൈയുടെ സമവാക്യം ദുർബലമാണെന്നും അദ്ദേഹം മുതിർന്നവരെ മാറ്റിനിർത്തുകയാണെന്നുമാണ് പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍ ഇത്തരം തിരിച്ചടികളെ നേരിടാനും തന്റെ നേതൃത്വത്തിനെതിരായ വിയോജിപ്പുകൾ ലഘൂകരിക്കാനുമുള്ള തന്ത്രം അണ്ണാമലൈ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം

നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം കുറക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് ബി ജെ പിയെന്നാണ് ചില വൃത്തങ്ങളുടെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ഒരു സിറ്റിംഗ് കോൺഗ്രസ് എം എൽ എ ബി ജെ പിയുമായി ചർച്ചകൾ നടത്തുകയും അണിയറയില്‍ വലിയ രീതിയിലുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നുമാണ് റിപ്പോർട്ട്. നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം കുറച്ചും ഒരു കോൺഗ്രസ് എം എൽ എയെ പാർട്ടിയിൽ എത്തിക്കുകയും ചെയ്യുന്നതോടെ പാർട്ടിയിലും നേതൃത്വത്തിലുമുള്ള അതൃപ്തി കുറയുമെന്നാണ് അണ്ണാമലയുടെ വിലയിരുത്തല്‍.

Beard Growth: താടി വളരുന്നില്ലേ? വലിയ പണം മുടക്കി എണ്ണകള്‍ വാങ്ങേണ്ടതില്ല, വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്സുകള്‍

ഒരു കോൺഗ്രസ് എം എൽ എയെ പാർട്ടിയിലേക്ക്

ഒരു കോൺഗ്രസ് എം എൽ എയെ പാർട്ടിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതിലൂടെ ബി ജെ പി അധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് ഉറപ്പിക്കാന്‍ സാധിക്കും. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കുന്നതിലൂടെ ബി ജെ പിക്ക് ഈ ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചേക്കുമെന്നും സൂചനയുണ്ട്.

സിറ്റിംഗ് കോൺഗ്രസ് എം എൽ എ ഏതാനും

സിറ്റിംഗ് കോൺഗ്രസ് എം എൽ എ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നും സംസ്ഥാന തലത്തിലെ തന്നെ ഒരു പ്രധാന പദവി നൽകുമെന്നും കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചുമതല ഈ എം എൽ എയ്ക്ക് നൽകുമെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

English summary
Tamil Nadu Congress MLA may join BJP: Annamala's move to secure her own Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X