തിരുപ്പരന്‍കുണ്ട്രം ഉത്തരവ് നടപ്പാക്കാത്തതില്‍ ക്ഷമ ചോദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; കാരണം ഇങ്ങനെ

മധുരയിലെ തിരുപ്പരകുണ്ട്രം മലമുകളിലുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതി അറിയിച്ചു. മധുര ജില്ലാ കളക്ടര്‍ നിഷാന്ത് കൃഷ്ണ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ മുഖേനയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഇക്കാര്യം അറിയിച്ചത്. കളക്ടര്‍ കോടതിയോട് ക്ഷമാപണം നടത്തി.

യോഗി ആദിത്യനാഥ് തെറിക്കുമോ? യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ, ആരെയും മുന്നില്‍ നിര്‍ത്തില്ല
യോഗി ആദിത്യനാഥ് തെറിക്കുമോ? യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ, ആരെയും മുന്നില്‍ നിര്‍ത്തില്ല

ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാരണത്താല്‍ ക്ഷേത്രഭരണസമിതി അനുമതി നല്‍കിയില്ലെന്ന് കളക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതിനാല്‍ പതിവുപോലെ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് മുകളിലുള്ള മണ്ഡപത്തില്‍ ദീപം തെളിയിക്കുകയായിരുന്നു എന്നും കളക്ടര്‍ അറിയിച്ചു.

tamil nadu in sc over thiruparankundram

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും വിജയ് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹര്‍ജിക്കാരന്‍ രാമ രവികുമാര്‍ ആരോപിച്ചു. ദീപം തെളിയിക്കുന്നത് തടയാന്‍ ക്ഷേത്ര ട്രസ്റ്റിമാരെ ഉപയോഗിച്ചെന്നും സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി ആരംഭിച്ചില്ല.

ക്രൂഡ് ഓയില്‍ വീണു; രൂപ കരുത്ത് കൂട്ടി, സ്വര്‍ണം താഴേക്ക്, വിപണിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍
ക്രൂഡ് ഓയില്‍ വീണു; രൂപ കരുത്ത് കൂട്ടി, സ്വര്‍ണം താഴേക്ക്, വിപണിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍

ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാമെന്നും ഹര്‍ജി ലഭിച്ചശേഷം ആവശ്യമെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഉടന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു തിരുപ്പരന്‍കുണ്ട്രത്ത് ദീപത്തൂണില്‍ ദീപം തെളിയിക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സുപ്രീംകോടതി നവംബര്‍ 20ന് നല്‍കിയിരുന്നു.

കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും കോടതി അവധിയായതിനാല്‍ പരിഗണിച്ചില്ല. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയും തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി തുടരുന്ന രീതിയില്‍ തന്നെയാണ് ചൊവ്വാഴ്ചയും ദീപം തെളിയിച്ചത്. ദര്‍ഗക്ക് അടുത്ത് ദീപം കൊളുത്തണമെന്ന ബിജെപി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം
അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. അതേസമയം, വിജയ് സര്‍ക്കാരിനെ ഇടതുപക്ഷം ഉള്‍പ്പെടെ പ്രശംസിച്ചു. സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണ് എന്നായിരുന്നു ഇടതുപാര്‍ട്ടികളുടെ പ്രതികരണം. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് മുകളിലാണ് പരമ്പരാഗതമായി ദീപം തെളിയിക്കാറുള്ളത്. ദീപത്തൂണ്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സര്‍വേ കല്ലാണെന്നും ക്ഷേത്രഭരണസമിതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma