കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറായാല്‍ പോരാ, സ്മാര്‍ട്ട് സര്‍ട്ടിഫിക്കറ്റ് കൂടി വേണം

  • By Neethu
Google Oneindia Malayalam News

ചെന്നൈ:ഡോക്ടര്‍മ്മാര്‍ സ്മാര്‍ട്ട് ആയാല്‍ മാത്രം പോരാ 'സ്മാര്‍ട്ട്' സര്‍ട്ടിഫിക്കറ്റ് കൂടി വേണം. ഡോക്ടര്‍മ്മാര്‍ വ്യാജമ്മാരല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലാണ് സര്‍ട്ടിഫക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഡോക്ടറുടെ ഫോട്ടോ, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഏതു വിഭാഗത്തിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത് എന്നീ വിവരങ്ങള്‍ സഹിതം ക്ലിനികുകളില്‍ സ്ഥാപിക്കണം.

മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഡോക്ടര്‍മ്മാരുടെ വിവരങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രോഗികള്‍ക്ക് അറിയാന്‍ സാധിക്കും. ഡോക്ടറുടെ പേരും രജിസ്റ്റര്‍ നമ്പറും 56767 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ വ്യാജനാണോ അല്ലയോ എന്ന് നിമിഷ നേരം കൊണ്ട് അറിയാം.

doctor

മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് അനുസരിച്ച് 1.3 ലക്ഷം ഡോക്ടര്‍മ്മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014ല്‍ 45 വ്യാജ ഡോക്ടര്‍മ്മാരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നിന്നും വ്യത്യസ്തമായ കണക്കാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. 3000 വ്യാജ ഡോക്ടര്‍മ്മാരാണ് സംസ്ഥാനത്ത് ഉള്ളത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോക്ടര്‍മ്മാര്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്ന യോഗ്യത യഥാര്‍ത്ഥമാണോ അല്ലയോ എന്നും പരിശോധിക്കാം. വ്യാജമ്മാര്‍ ആണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സിലിലും പോലീസിലും പരാതി നല്‍കാം.

English summary
Tamil Nadu Medical Council to issue ‘smart’ certificates to doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X