തമിഴ്‌നാട് കനത്ത ജാഗ്രതയില്‍; അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡുകള്‍ അടച്ചിട്ടു
സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പിന്നാലെയാണ് റോഡുകള്‍ അടച്ചിട്ടത്
ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡുകള്‍ അടച്ചിട്ടു. ആശുപത്രിയുടെ സുരക്ഷ കണക്കിലെടുത്ത് നേരത്തെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പിന്നാലെയാണ് റോഡുകള്‍ അടച്ചിട്ടത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായാറാഴ്ച രാത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും വ്യക്തമാക്കിക്കൊണ്ട് ഞായറാഴ്ച വൈകിട്ട് അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

സര്‍വ്വീസ് നിര്‍ത്തിയത് താല്‍ക്കാലികമായി
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ തമിഴ്‌നാട്ടിലേയ്ക്കുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. തിരുവണ്ണാമലയില്‍ ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക കെഎസ്ആര്‍ടിസി തമിഴ്‌നാട്ടിലേയ്ക്കുള്ള ബസ് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍
ജയലളിതയുടെ രോഗവിവരം പുറത്തുവന്നതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയ്ക്ക് മുമ്പില്‍ തടിച്ചുകൂടിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ടസംഭവങ്ങള്‍ക്ക് നിയന്ത്രിക്കുന്നതിനായി ആശുപത്രി പരിസരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആശങ്കയ്ക്കിടയില്ല
അപ്പോളോ ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ദരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യത്തില്‍ ആശങ്കയ്ക്കിടയില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ജയലളിതയുടെ ചികിത്സ. എയിംസില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പ്രാര്‍ത്ഥനയോടെ
തലൈവി പുരൈട്ചിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ തമിഴ്മക്കള്‍ ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയാന്‍ അധികൃതരും പ്രമുഖരും ആവശ്യപ്പെട്ടു.

ആശുപത്രി വിടാനൊരുങ്ങവേ
സെപ്തംബര്‍ 22നാണ് കടുത്ത പരനിയും നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ജയലളിത പൂര്‍ണ്ണ ആരോഗ്യവതിയായെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications