കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്ത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്ത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. നദികള്‍ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരണം നടത്തുന്ന കര്‍ഷക സംഘടനയിലെ 16 പേരുമായാണ് രജനി കൂടിക്കാഴ്ച നടത്തിയത്. നദികള്‍ സംയോജിക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട സഹായം നല്‍കാമെന്ന് രജനീകാന്ത് സംഘത്തിന് ഉറപ്പു നല്‍കി.

മഹാനദി, ഗോദാവരി, കൃഷ്ണ, കൃഷ്ണ, പലരു, കാവേരി എന്നീ നദികള്‍ ലിങ്ക് ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 2002ല്‍ കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന നിരാഹാര സമരത്തിനുശേഷം നദികള്‍ സംയോജിപ്പിക്കാന്‍ രജനീകാന്ത് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. തന്റെ വാഗ്ദാനം രജനീകാന്ത് ആവര്‍ത്തിച്ചു.

rajinikanth

രജനി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി കര്‍ഷകസംഘം നേതാവ് പി അയ്യക്കണ്ണ് വ്യക്തമാക്കി. ഈ തുക അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിലേക്ക് നല്‍കണമെന്നും നദീസംയോജനത്തിന് പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായി രജനീകാന്ത് വിഷയം ചര്‍ച്ചചെയ്‌തേക്കും.

നേരത്തെ ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു. യുദ്ധത്തിന് തയ്യാറാകാന്‍ ആണ് അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്തത്. അതേസമയം രജനി രാഷ്ട്രീയത്തിലിറങ്ങുന്നതിനെ ഡിഎംകെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിമര്‍ശിച്ചിരുന്നു. പ്രമുഖ നടീനടന്മാരും രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണ നല്‍കിയില്ല.

English summary
Tamil Nadu: Rajinikanth meets farmers, assures support for linking rivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X