കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴ്‌ വംശജരെ അംഗീകരിക്കണം; തമിഴ്‌വാദം ഉയർത്തി സംഘടനകൾ

Google Oneindia Malayalam News

ചെന്നൈ : ശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴ്‌ വംശജരെ അംഗീകരികരിക്കണമെന്ന വാദവുമായി തമിഴ്‌വാദം ഉയർത്തുന്ന സംഘടനകൾ. വരും ദിവസങ്ങളിൽ പരസ്യമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് സംഘടനകൾ. തമിഴ്‌നാട്ടിൽ വൈകാരിക പ്രശ്‌നമാണ് ശ്രീലങ്കൻ അഭയാർഥി പ്രശ്‌നം. തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ രാഷ്‌ട്രീയ പ്രവർത്തകരും ഈ വികാരങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ശ്രീലങ്കയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഇതിനകം 16 പേർ ഇതിനകം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.

ചൊവ്വാഴ്‌ചയാണ് രണ്ടു സംഘങ്ങളായി 16 പേർ തമിഴ്‌നാട്ടിലെത്തിയത്. അനധികൃതമായി എത്തിയതിന്റെ പേരിൽ അഭയാർഥികളെ ജയിലിലിടാൻ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്‌നാട് സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇവരെ രാമേശ്വരത്തെ മണ്ഡപം ക്യ‌മ്പിലേക്ക് മാറ്റി. ഇവിടേക്ക് രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളും നിരന്തരമായി സന്ദർശനത്തിന് എത്തുന്നുണ്ട്. ശ്രീലങ്കൻ തമിഴർക്കൊപ്പം നിൽക്കാത്ത പക്ഷം ജനവികാരം മറിയുമെന്നും രാഷ്‌ട്രീയ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്.

അഭയാർഥികൾ വരുന്നത് 12 വർഷങ്ങൾക്ക് ശേഷം

12 വർഷങ്ങൾക്ക് ശേഷമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥികൾ എത്തുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം ആരംഭിച്ചത്. സുരക്ഷിതമായ ജീവിതവും ഭക്ഷണവുമാണ് ഇവരെ അഭയാർഥികളാകാൻ പ്രേരിപ്പിക്കുന്നത്.
അതേ സമയം ശ്രീലങ്കൻ പൗരന്മാർ തമിഴ്‌നാട്ടിലെത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യം നിയമപരമായി നേരിടുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. വിഷയം നിയമസഭയിൽ ഉന്നയിച്ച കോൺഗ്രസ് എംഎല്‍എ എസ് വിജയധരണി തമിഴ്‌നാട് സർക്കാരിന് ശ്രീലങ്കന്‍ തമിഴരെ സഹായിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു.

ജനജീവിതം ദുരിതത്തിൽ

ശ്രീലങ്കയിലെ നിലവിലെ സാഹചര്യം അതിരൂക്ഷമാണ്. വൈദ്യുതി, ഭക്ഷണം, പാചകംവാതകം, ഇന്ധനം തുടങ്ങിയവക്കെല്ലാം വൻ വിലയാണ്. ഇവയുടെ വിതരണം മുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ജനങ്ങളെ നിയന്ത്രിക്കാനായി പെട്രോൾ പമ്പുകളിൽ ഉൾപ്പടെ സൈന്യത്തെ വിന്യസിച്ച സാഹചര്യമാണുള്ളത്. മനുഷ്യക്കടത്ത് സംഘങ്ങൾക്ക് പണം നൽകിയാണ് പലരും കടൽ കടക്കുന്നത്.

വിദേശനാണ്യ സമ്പത്തിലുണ്ടായ ഇടിവ്

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖല, കൊവിഡ് മഹാമാരിയുടെ കാലത്ത് തകര്‍ന്നടിഞ്ഞിരുന്നു. 2019ൽ ഈസ്റ്ററിനിടെ കൊളംബോയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വന്‍തോതില്‍ കടമെടുത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നത് ഇടയാക്കിയിട്ടുണ്ട്. ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സംഭരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് 500 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു

<strong>'മാപ്പ് പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാകുകയാണ്; വിനായകനെ അഭിനന്ദിച്ച് ശാരദക്കുട്ടി</strong>'മാപ്പ് പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാകുകയാണ്; വിനായകനെ അഭിനന്ദിച്ച് ശാരദക്കുട്ടി

English summary
Tamil organizations demands accept srilankan Tamilians as refugees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X