കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം വരവിന്റെ ആദ്യ ദിനം 201 അമ്മ കാന്റീനുകള്‍; 1900 കോടിയുടെ പദ്ധതികള്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: അഴിമതി ആരോപണത്തിനിടയിലും തനിക്കുവേണ്ടി ജയ് വിളിച്ച ജനങ്ങള്‍ക്കുവേണ്ടി കൈയയച്ച് പദ്ധതികള്‍ നടപ്പിലാക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അഞ്ചാം വരവിന്റെ ആദ്യദിനമായ ഞായറാഴ്ച 1900 കോടിയുടെ പുതിയ പദ്ധതികള്‍ക്കാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതില്‍ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള 201 അമ്മ കാന്റീനുകളുണ്ട്. കൂടാതെ 1800 കോടി രൂപയുടെ റോഡ് വികസന പദ്ധതി, വനിതകള്‍ക്കായുള്ള 100 കോടി രൂപയുടെ എപ്ലോയ്‌മെന്റ് ട്രെയിനിങ് സ്‌കീം എന്നിവയും ഉള്‍പ്പെടുന്നു. തമിഴ്‌നാടിന്റെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ അനേകം അമ്മ കാന്റീനുകളുണ്ട്. ഇത് കൂടാതെയാണ് 201 കാന്റീനുകള്‍ക്കുകൂടി അംഗീകാരം നല്‍കിയിരിക്കുന്നത്.

jayalalitha

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം നല്‍കുന്ന കാന്റീനുകള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുത്തതാണ്. വിലക്കുറവ് തന്നെയാണ് കാന്റീനിന്റെ പ്രധാന പ്രത്യേകത. ഇഡ്ഡലിക്ക് ഒരു രൂപ, സാമ്പാര്‍ റൈസിന് 5 രൂപ എന്നിങ്ങനെയാണ് കാന്റീനിലെ നിരക്ക്. അമ്മ കാന്റീനുകള്‍ വ്യാപകമാകുന്നതോടെ സാധാരണ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവന്നേക്കും.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് 2014 സപ്തംബറില്‍ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. എന്നാല്‍ ജയലളിത നല്‍കിയ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി അവരെ കുറ്റ വിമുക്തരാക്കിയതോടെ വെള്ളിയാഴ്ചയാണ് അഞ്ചാം തവണയും മുഖ്യമന്ത്രിയായ ജയലളിത അധികാരമേറ്റത്.

English summary
Tamilnadu cm Jayalalithaa launches 201 Amma Canteens, populist schemes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X