തമിഴ്നാടിന്റെ ചിലഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു; മേഘവിസ്ഫോടനം, മഴ ശക്തമാകാൻ സാധ്യത..
ചെന്നൈ: തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴ. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രാമനാഥപൂരം ജില്ലയിൽ ശക്തമായ മഴ അനുഭവപ്പെട്ടു. രാമേശ്വരത്തും പരസിര പ്രദേശത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 411 മില്ലി മീറ്റർ മഴ വരെ രേഖപ്പെടുത്തി. ഇത് വെള്ളക്കെട്ടിന് കാരണമായി. മഴ അതിശക്തമായതിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചു. കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പാമ്പൻ കാലാവസ്ഥാ കേന്ദ്രം വെറും മൂന്ന് മണിക്കൂറിനുള്ളിൽ 19 സെൻ്റി മീറ്റർ മഴ രേഖപ്പെടുത്തി.ചെന്നൈയിലെ റീജിയണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (ആർ എം സി) ഈ തീവ്ര കാലാവസ്ഥയെ മേഘവിസ്ഫോടനമായി തിരിച്ചറിഞ്ഞു. ഒരു ചെറിയ പ്രദേശത്ത് മണിക്കൂറിൽ 10 സെൻ്റി മീറ്ററിൽ കൂടുതലുള്ള പെട്ടെന്നുള്ള, അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ മഴയിൽ രാമനാഥപുരം പഴയ ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ടുണ്ടായി. തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ കുറച്ച് ദിവസങ്ങളായി അതിശക്തമായ മഴയാണ്. ഇന്ന് വൈകുന്നേരമായപ്പോഴേക്കും 28 സെൻ്റിമീറ്റർ മഴയ്ക്ക് സാക്ഷ്യം വഹിച്ചു, ഇത് മേഘവിസ്ഫോടനത്തിൻ്റെ തീവ്രത ഉയർത്തിക്കാട്ടുന്നു. നാഗപട്ടണം, കാരക്കൽ തുടങ്ങിയ സ്ഥലങ്ങളിലും 9 സെൻ്റീ മീറ്റർ വീതമുള്ള കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെക്കൻ തമിഴ്‌നാട്ടിലുടനീളം വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ച കൊമോറിൻ പ്രദേശത്തെ മുകളിലെ വായു സഞ്ചാരവും അറബിക്കടലിന് മുകളിലുള്ള കാലാവസ്ഥയും കനത്ത മഴയ് കാരണമായി. ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ പാമ്പനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 10 സെൻ്റീമീറ്റർ മഴ രേഖപ്പെടുത്തി.
തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയും ഡെൽറ്റ ജില്ലകളിൽ ഉടനീളം വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴയും പ്രവചിച്ചിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്. കൂടാതെ, നവംബർ 25, നവംബർ 26 തീയതികളിൽ ഡെൽറ്റ ജില്ലകളിൽ തീവ്രമായ മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. കൂടാതെ, വടക്കൻ തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങളിൽ നവംബർ 26 ന് കനത്ത മഴ പെയ്യാനാണ് സാധ്യത. ശക്തമായ മഴ കനത്ത് വെല്ലുവിളാണ് ചില ഭാഗങ്ങളിൽ ഉയർത്തിയിരിക്കുന്നത്. ആർ എം സി പ്രവചിച്ചതുപോലെ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ആളുകൾ അതീവ ജാഗ്രതയിലാണ്.












Click it and Unblock the Notifications