കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാ വരള്‍ച്ച': ന്യൂ ഇയറിന് മുങ്ങാന്‍ വെള്ളമില്ല; തീര്‍ഥക്കുളത്തില്‍ ടാങ്കര്‍ ലോറിക്ക് വെള്ളമടിച്ചു!

  • By Muralidharan
Google Oneindia Malayalam News

നാസിക്ക്: 139 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഗോദാവരിയിലെ പുണ്യ തീര്‍ഥക്കുളമായ രാംകുണ്ഡില്‍ വെള്ളം വറ്റി. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെ ഗംഗാപൂര്‍ ഡാമില്‍ നിന്നും വെള്ളം വിടുന്നത് നിര്‍ത്തിവെച്ചതോടെയാണ് രാംകുണ്ഡില്‍ വെള്ളം വറ്റിയത്. ഇതോടെ, ഗുഡി പാദ്‌വ ദിനത്തില്‍ ഭക്തര്‍ക്ക് മുങ്ങിക്കുളിക്കാനായി രാംകുണ്ഡില്‍ ടാങ്കര്‍ ലോറിക്ക് വെള്ളമടിക്കേണ്ടി വന്നു.

50 - 60 ടാങ്കര്‍ ലോറികളിലായിട്ടാണ് രാംകുണ്ഡില്‍ വെള്ളം നിറച്ചതെന്ന് നാസിക്ക് മേയറായ അശോക് മുര്‍താദക് പറഞ്ഞു. രാംകുണ്ഡില്‍ വെള്ളമെത്തിക്കാന്‍ താന്‍ തന്നെയാണ് ടാങ്കര്‍ ലോറിയുടമകളോട് അഭ്യര്‍ഥിച്ചത്. മറാത്തി പുതുവര്‍ഷമായ ഗുഡി പാദ്‌വ ദിനത്തില്‍ വിശ്വാസികള്‍ കൂട്ടമായി എത്തി രാംകുണ്ഡില്‍ സ്‌നാനം ചെയ്യുക പതിവാണ്. ടാങ്കര്‍ ലോറികള്‍ കനിഞ്ഞതോടെ ഇത്തവണയും ചടങ്ങ് മുടക്കമില്ലാതെ നടന്നു.

draught

ഗുഡി പാദ്‌വയോടനുബന്ധിച്ച് ആയിരക്കണക്കിന് തീര്‍ഥാടകരാണ് രാംകുണ്ഡില്‍ എത്തിച്ചേരുന്നത്. ഇത്തവണ സംസ്ഥാനത്തെ ബാധിച്ച കനത്ത വരള്‍ച്ചയില്‍ രാംകുണ്ഡ് പൂര്‍ണമായും വറ്റിപ്പോകുകയായിരുന്നു. 139 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വനവാസക്കാലത്ത് ശ്രീരാമനും സീതയും ഇവിടെ കുളിച്ചിരുന്നതായിട്ടാണ് ഐതിഹ്യം. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച രാംകുണ്ഡ് 2003 ല്‍ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

രൂക്ഷമായ വരള്‍ച്ചയില്‍ വെള്ളം കിട്ടാതെ വലയുകയാണ് മഹാരാഷ്ട്ര. കുടിവെള്ളം പോലും കിട്ടാതെ ലക്ഷക്കണക്കിന് ആളുകളാണ് കഷ്ടപ്പെടുന്നത്. ധനേഗാവ്, മന്‍ജ്ര നദികള്‍ വറ്റിയതാണ് സംസ്ഥാനത്തെ ജലക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ പോലും വെള്ളം കിട്ടാനില്ലാതെ മുടങ്ങുകയാണ്.

English summary
Ramkund, the sacred pond on the banks of Godavari river here which had dried up, was finally filled with water from tankers and wells.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X