കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക്ക പീഡനം, ദൃശ്യങ്ങള്‍ തേജ്പാലിന് നല്‍കി

  • By Meera Balan
Google Oneindia Malayalam News

പനാജി: ബലാത്സംഗം കേസില്‍ റിമാന്‍ഡിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറാന്‍ കോടതി ഉത്തരവ്. ജല്ലാ ജഡ്ജി അനുജ പ്രഭുദേശായി ആണ് സിസിടിവി ദൃശ്യങ്ങള്‍ തേജ്പാലിന് നല്‍കാന്‍ ഉത്തരവിട്ടത്. ദൃശ്യങ്ങളുടെ പകര്‍പ്പ് തനിയ്ക്ക് കൈമാറണമെന്നും ഇതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പറ്റുമെന്നും തേജ്പാല്‍ പറഞ്ഞിരുന്നു.

ബലാത്സംഗം നടന്നുവെന്ന് പറയുന്ന ഹോട്ടലിന്റെ ലോബിയില്‍ ഉണ്ടായിരുന്ന സിസിടിവി ക്യമറ ദൃശ്യങ്ങളാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. പഞ്ച നക്ഷത്ര ഹോട്ടലായിരുന്നെങ്കിലും ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ ക്യാമറ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പെണ്‍കുട്ടിയും തേജ്പാലും ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലോബിയില്‍ ഉണ്ടായിരുന്ന ക്യാമറയിലാണ് ഉണ്ടായിരുന്നത്.

Tejpal

ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേജ്പാല്‍ കോടതിയെ സമീപിച്ചിരുന്നു. ബുധനാഴ്ച (ഫെബ്രുവരി 19) ഉച്ചയ്ക്ക് ശേഷം ദൃശ്യങ്ങള്‍ തേജ്പാലിന്റെ അഭിഭാഷകര്‍ക്ക് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

English summary
A Goa court here Wednesday allowed rape accused Tehelka editor-in-chief Tarun Tejpal to access CCTV footage, which he has claimed will prove his innocence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X