• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25% കുറച്ചു: ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. നിരക്കില്‍ 25 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2021 മാര്‍ച്ച് 21 വരെയായിരിക്കും നിരക്കുകളിലെ ഇളവിന് പ്രാബല്യമുണ്ടാവുക. ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 50000 കോടിയുടെ നേട്ടമുണ്ടാകും. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി നല്‍കിയതായും മന്ത്രി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ പദ്ധതികള്‍ക്ക് രജിസ്ട്രേഷന് ആറു മാസം സമയം അനുവദിക്കും. പദ്ധികളുടെ പൂര്‍ത്തീകരണത്തിനും സമയം നീട്ടി നല്‍കി.

വൈദ്യുതി കമ്പനികള്‍കള്‍ 90000 കോടിയുടെ കുടിശിക തീര്‍ക്കാന്‍ ഉള്‍പ്പെടെയാണ് ഈ തുക. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീം. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 45,000 കോടി രൂപയുടെ പാർഷ്യൽ ക്രഡിറ്റ് ഗ്യാരന്റി സ്കീം. മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് നല്‍കുമെന്നും ധനന്ത്രി പറഞ്ഞ. വായ്പാ കാലാവധി നാലുവര്‍ഷമാക്കുന്നതിനോടൊപ്പം തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും നല്‍കും. ഇത്തരം വായ്പകള്‍ക്ക് ഈട് ആവശ്യമുണ്ടായിരിക്കില്ല.

100 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. വായ്പകള്‍ക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ലെന്നുള്ളതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇത് രാജ്യത്ത സ്വയം പര്യാപതമാക്കാനും മെന്‍ ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോല്‍സാഹിപ്പിക്കാനും സഹായിക്കും. നേരത്തെ പ്രഖ്യാപിച്ചത് പോലെ 72.22 ലക്ഷെ തൊഴിലാളികളുടെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

cmsvideo
  Congress leaders take a dig at Modi’s announcement of ₹20-lakh-crore package | Oneindia Malayalam

  സമൂഹത്തിന്‍റ സമഗ്രവികസനത്തിനാണ് പാക്കെജെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിത്. പാക്കേജ് തയ്യാറാക്കുന്നതിനായി ഏഴ് മേഖലകളിലായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സ്വയം പര്യാപ്ത, സ്വയം ആര്‍ജിത ഭാരതമാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക പാക്കേജില്‍ ഭൂമി, തൊഴില്‍, മൂലധന നിക്ഷേപങ്ങള്‍, സംരഭങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ട പദ്ധതികള്‍ വിജയകരമായിരുന്നു. പാക്കേജ് സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയാകും 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജെന്നും ധനമന്ത്രി പറഞ്ഞു.

  നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍

  എന്താണ് ആത്മനിര്‍ഭാര്‍ ഭാരത്? അഞ്ച് കാര്യങ്ങള്‍ അടിത്തറ, നിര്‍മല സീതാരാമന്‍ പറയുന്നു

  English summary
  TDS, TCS reduced by 25 per cent, to be effective tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X