ഹോം വര്‍ക്ക് ചെയ്തില്ല, മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസയില്‍ ശാരീരിക പീഡനം
ചണ്ഡിഗഡ്: ഹോംവര്‍ക്ക് ചെയ്യാത്ത വിദ്യാര്‍ത്ഥികളെ മദ്രസ അധ്യാപകര്‍ ചങ്ങലയില്‍ പൂട്ടിയിട്ടു. ഹോം വര്‍ക്ക് ചെയ്യാതെ മദ്രസയിലെത്തിയ നാല് വിദ്യാര്‍ത്ഥികളെയാണ് ഹരിയാനയില്‍ കാലില്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചത്. ഒന്നുമുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള യമുനാനഗറിലെ നുസ്രത്ത് അലി ഇസ്ലാമിക് മദ്രസയിലാണ് സംഭവം.
കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് മുബാറക് ഖാന്‍, ഷാബിര്‍ അഹമ്മദ് എന്നീ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഹോം വര്‍ക്ക് ചെയ്യാത്തതിനല്ല മദ്രസയില്‍ നിന്ന് ഓടിപ്പോകുന്നതിനാണ് ചങ്ങലകൊണ്ട് ബന്ധിച്ചതെന്ന വിശദീകരണമാണ് അധ്യാപകര്‍ പോലീസിന് നല്‍കിയത്. നാല് വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ കാലില്‍ ചങ്ങലയിട്ട് പൂട്ടുകൊണ്ട് ബന്ധിച്ചിരുന്ന നിലയില്‍ കണ്ടെത്തിയത്.

അധ്യാപകര്‍ കുട്ടികളെ ചങ്ങലകൊണ്ട് ബന്ധിക്കുന്നുവെന്ന കുട്ടികളുടെ പരാതി ആദ്യം അവഗണിച്ച രക്ഷിതാക്കള്‍ അപ്രതീക്ഷിതമായി മദ്രസ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം സത്യമാണെന്ന് തെളിഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ രക്ഷിതാക്കള്‍ ഇതുള്‍പ്പെടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.












Click it and Unblock the Notifications