റയാന്‍ സ്‌കൂളിലെ കൊലപാതകം: 11ാം ക്ലാസുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി

  • Posted By:
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 11ാം ക്ലാസുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗുഡ്ഗാവിലെ വിചാരണക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതിയെ മുതിര്‍ന്ന ആളായി കണ്ട് കോടതിയില്‍ വിചാരണ നടത്തുമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്.

school

' ചപ്പല്‍ ചോര്‍ പാകിസ്താൻ'; അമേരിക്കയിലെ പാക് എംബസിക്കു മുന്നിൽ പ്രതിഷേധം

സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനാണ് ഏഴുവയസുകാരനായ പ്രദ്യുമ്‌നനെ കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബര്‍ 8ന് സ്‌കൂളിലെ ശുചി മുറയിൽ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവം നടന്നയുടന്‍ ഗുഡ്ഗാവ് പോലീ സ്‌കൂള്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം കേസ് സിബിഐക്ക് കൈമാറുകയും സ്‌കൂളിലെ 11ആം ക്ലാസ് വിദ്യാർഥിയാണ് പ്രതിയെന്നു കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് 11 ാം ക്ലാസുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പിറന്നാൾ ആഘോഷം ഉപേക്ഷിച്ച് ഉൻ, കാരണം ദാരിദ്ര്യം? ഉത്തരകൊറിയയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

എന്നാൽ തന്നെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥി നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടും മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്നും കുറ്റസമ്മതമൊഴി സ്വന്തം വാക്കുകളില്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും മൊഴിയിലുണ്ടായിരുന്നു

500 കൊടുത്താൽ ആധാര്‍ വിവരങ്ങൾ, 300 കൂടി നൽകിയാൽ സോഫ്റ്റ് വെയർ, വിവരങ്ങൾ പുറത്തുവിടുമെന്ന് ലേഖിക

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Teen Student Accused Of Killing 7-Year-Old In Gurgaon School Denied Bail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്