Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിയുടെ അശ്ലീല പരാമര്‍ശം വിവാദമാകുന്നു

ലഖ്‌നൊ: എസ് പി എം പിയുടെ അശ്ലീലപരാമര്‍ശം പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. മാനഭംഗത്തിനെതിരായ പുതിയ നിയമത്തെ കളിയാക്കി നടത്തിയ പ്രയോഗമാണ് ഉത്തര്‍പ്രദേശിലെ ഭരണ കക്ഷിയായ എസ് പിയുടെ പ്രമുഖ നേതാവും എം പിയുമായ നരേഷ് അഗര്‍വാളിനെ വെട്ടിലാക്കിയിരിക്കുന്നത്.

പുതിയ നിയമം കാരണം സ്ത്രീകളെ പേഴ്‌സണല്‍ സെക്രട്ടറിമാരായോ അസിസ്റ്റന്റുമാരായോ നിയമിക്കാന്‍ പോലും പേടിക്കണം എന്ന അവസ്ഥയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവരും എപ്പോള്‍ വേണമെങ്കിലും ആരോപണത്തിന് വിധേയരാകാം എന്ന സ്ഥിതിയാണ് ഉള്ളതെന്നും എം പി പറഞ്ഞു.

Naresh-agarwal

തെഹല്‍ക്ക കേസ് വന്നതോടെ സ്ത്രീകളെ സ്ഥാപനങ്ങളില്‍ ജോലിക്ക് വെക്കാന്‍ കൂടി ആളുകള്‍ മടിക്കും എന്ന സ്ഥതിയായിട്ടുണ്ട് എന്നായിരുന്നു എം പിയുടെ കണ്ടുപിടുത്തം. ഈ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീ സംഘടനകളും ആക്ടിവിസ്റ്റുകളും കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു. അപലപനീയം എന്നാണ് അഗര്‍വാളിന്റെ പരമാര്‍ശം വിശേഷിക്കപ്പെട്ടത്.

തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരായ പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അഗര്‍വാള്‍. പുതിയ നിയപ്രകാരം ആര്‍ക്കും ആര്‍ക്കെതിരെ വേണമെങ്കിലും പീഡിപ്പിച്ചതായി പരാതി കൊടുക്കാം എന്ന സ്ഥിതിയാണ്. സ്ത്രീധനത്തിനെതിരായ നിയമം പോലെ തന്നെ ഇതും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

പീഡനക്കേസുകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ് എന്നും നരേഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. ഓരോ ദിവസവും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒന്നോ രണ്ടോ പീഡനക്കേസുകള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുളളവ വാര്‍ത്തയാകാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+