ലാലു പ്രസാദ് യാദവിന്റെ മകന്റെ പെട്രോള്‍ പമ്പ് ലൈസന്‍സ് റദ്ദാക്കി

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ പെട്രോള്‍ പമ്പ് ലൈസന്‍സ് ഭാരത് പെട്രോളിയം കമ്പനി റദ്ദാക്കി. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത ലാറ ഓട്ടോമൊബൈല്‍ എന്ന കമ്പനിയുടെ പേരിലുള്ള ലൈസന്‍സ് ആണ് റദ്ദാക്കിയത്. പറ്റ്‌ന കോടതി ഇത് സ്‌റ്റേ ചെയ്തിട്ടുണ്ട്.

ബീഹാറിലെ ആരോഗ്യമന്ത്രികൂടിയായ തേജ് പ്രതാപിന് നേരത്തെ പെട്രോളം കമ്പനി നോട്ടീസ് നല്‍കിയിരുന്നു. ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ തെറ്റായ കാര്യം നല്‍കിയെന്ന പേരിലായിരുന്നു നോട്ടീസ്.

tej

15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്. തേജ് പ്രതാപിന്റെ അഭിഭാഷകന്‍ ഉടന്‍ കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയായിരുന്നു.

lalu

രണ്ടാം യുപിഎ സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ലാലുവിന്റെ മകന് പെട്രോള്‍ പമ്പ് അനുവദിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. ആവശ്യമുള്ളത്ര ഭൂമി ഇല്ലാതെയായിരുന്നു അപേക്ഷയെന്നും എന്നാല്‍ ഭരണ സ്വാധീനത്താല്‍ പെട്രോള്‍ പമ്പ് ലൈസന്‍സ് നല്‍കുകയാരുന്നെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് തേജ് പ്രതാപിന്റെ പ്രതികരണം.

English summary
Oil company cancels Tej Pratap’s petrol pump licence, court stays order
Please Wait while comments are loading...