Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന എക്‌സിറ്റ് പോള്‍: കോണ്‍ഗ്രസിന് ഗംഭീരജയമെന്ന് പ്രവചനം, കെസിആര്‍ വിറയ്ക്കും

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് 56 സീറ്റും ബി ആര്‍ എസിന് 48 സീറ്റുമാണ് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. ബി ജെ പിക്ക് 10 സീറ്റും എ ഐ എം ഐ എമ്മിന് അഞ്ച് സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നായിരുന്നു. 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 63.9 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങളൊഴിച്ചാല്‍ പോളിംഗ് സമാധാനപരമായിരുന്നുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വികാസ് രാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിസാമാബാദ് ജില്ലയിലെ ബോധന്‍ ടൗണില്‍ ബിആര്‍എസും കോണ്‍ഗ്രസ് നേതാക്കളും ഏറ്റുമുട്ടി.

Exit Polls 2023 Assembly Elections

ഇതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. ഇബ്രാഹ്‌മിപട്ടണം മണ്ഡലത്തിലെ ഖാനാപൂര്‍ ഗ്രാമത്തില്‍ ഏറ്റുമുട്ടിയ ബിആര്‍എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ചില പാര്‍ട്ടി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, മന്ത്രി-മകന്‍ കെ ടി രാമറാവു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ.രേവന്ത് റെഡ്ഡി, ബി ജെ പി ലോക്സഭാംഗങ്ങളായ ബന്ദി സഞ്ജയ് കുമാര്‍, ഡി.അരവിന്ദ് എന്നിവരുള്‍പ്പെടെ 2290 പേരാണ് മത്സരരംഗത്തുള്ളത്.

ഭരണകക്ഷിയായ ബി ആര്‍ എസ് 119 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ബിജെപിയും നടന്‍ പവന്‍ കല്യാണ്‍ നയിക്കുന്ന ജനസേന പാര്‍ട്ടിയും യഥാക്രമം 111, എട്ട് സീറ്റുകളില്‍ സഖ്യമായി മത്സരിക്കുന്നു, കോണ്‍ഗ്രസ് 118 സീറ്റില്‍ മത്സരിക്കുന്നു. ഒരു സീറ്റ് സി പി ഐക്ക് വിട്ടുനല്‍കി. സി പി എം സംസ്ഥാനത്ത് 17 സീറ്റുകളിലാണ് ഇക്കുറി മത്സരിക്കുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എം ഒമ്പത് സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.

ബി ജെ പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, ബി ആര്‍ എസിനായി കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് മൂന്ന് പാര്‍ട്ടികളും പ്രചരണം നടത്തിയത്. 106 മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെയും 13 ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ 4 വരെയും ആയിരുന്നു പോളിംഗ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+