കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ മൃതദേഹവുമായി യാചകന്‍ ഉന്തുവണ്ടി തള്ളിയത് 60 കിലോ മീറ്റര്‍

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കുഷ്ഠരോഗിയായ യാചകന്‍ ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി 60 കിലോ മീറ്റര്‍ തള്ളിക്കൊണ്ടുപോയി.

Google Oneindia Malayalam News

ഹൈദരാബാദ്: ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നുകൊണ്ടു പോകേണ്ടി വന്ന മാഞ്ചിയുടെ കഥയുടെ ഞെട്ടല്‍ മാറും മുന്‍പ് മനുഷ്യ മനസാക്ഷിയെ നടുക്കിയ മറ്റൊരു കഥ കൂടി തെലങ്കാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ലോകം എത്ര വളര്‍ന്നാലും സഹജീവിയെ സഹായിക്കാനുള്ള മനസ്സ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിന് ഇതില്‍കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. മരണപ്പെട്ട ഭാര്യയുടെ മൃതദേഹവുമായി കിലോ മീറ്ററുകളോളം ഉന്തുവണ്ടിയുമായി നടന്നു നീങ്ങുന്ന വൃദ്ധന്റെ ചിത്രം തികച്ചും വേദനാജനകമായ കാഴ്ചയാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ലഭ്യമാണ്.

മരണപ്പെട്ട പ്രിയതമയുടെ മൃതദേഹം ഉന്തുവണ്ടിയിലിട്ട് ചങ്കുലയ്ക്കുന്ന വേദനയും പേറി 24 മണിക്കൂറിലധികം സമയമെടുത്ത് 60 കിലോ മീറ്റര്‍ ദൂരം പിന്നിട്ട രാമുലു ക്ഷീണിതനായി വഴിയരികില്‍ തളര്‍ന്നു വീഴുകയായിരുന്നു. റോഡരികില്‍ നിന്ന് പണത്തിനായി കരഞ്ഞ രാമുലുവിനോട് പ്രദേശവാസികളാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. കരളലിയിക്കുന്ന കഥ പുറത്തു വരുന്നത് അപ്പോഴാണ്.

Odisha

രാമുലുവും ഭാര്യ കവിതയും കുഷ്ഠരോഗികളാണ്. ജീവിക്കാന്‍ ഗതിയില്ലാത്തതിനാല്‍ ഭിക്ഷയെടുത്താണ് ഇരുവരും ജീവിക്കുന്നത്. അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദ് റയില്‍വേ സ്‌റ്റേഷനടുത്തുവച്ച് കവിത മരിച്ചു. മൃതദേഹം സ്വദേശത്ത് സംസ്‌കരിക്കണമെന്ന ആഗ്രഹത്തെത്തുടര്‍ന്ന് സഹായത്തിനായി സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ സഹായം തേടി. എന്നാല്‍ അതിനായി 5000 രൂപ നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. കൈയില്‍ 100 രൂപ പോലും തികച്ചെടുക്കാനില്ലാതിരുന്ന രാമുലു സ്വന്തം ഉന്തുവണ്ടിയില്‍ ഭാര്യയുടെ മൃതദേഹവുമായി നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തുടര്‍ന്ന യാത്ര വഴിതെറ്റി ശനിയാഴ്ച വികാരബാദിലെത്തിയപ്പോഴേക്കും രാമുലു തളര്‍ന്നു വീണു. ഒരു സ്ത്രീയ്ക്ക് സമീപമിരുന്ന് വൃദ്ധനായൊരാള്‍ കണ്ണീരൊഴുക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം പോലീസിലറിയിച്ചത്. വികാരാബാദ് ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ രവി, അഭിഭാഷകനായ രമേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.വിവേകാന്ദ ട്രസ്റ്റിന്റെ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഗ്രാമത്തിലെത്തിയിട്ടും കുഷ്ഠ രോഗ ബാധിതരായതിന്റെ പേരില്‍ രാമുലുവിനെ സഹായിക്കാന്‍ ബന്ധുക്കള്‍ പോലുമെത്തിയില്ല. തുടര്‍ന്ന് രാമുലു തന്നെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് മൃതദേഹം സംസ്‌കരിച്ചു. കാലമെത്ര പുരോഗമിച്ചാലും മറ്റുള്ളവരെ സഹായിക്കാനുള്ള അടിസ്ഥാന സ്വഭാവം മനുഷ്യനില്‍ നിന്നും അകലുകയാണോ..
English summary
Another incident of apathy and denial of basic facilities has emerged from Telangana, where a man was forced to carry the corpse of his wife on a pushcart for around 60 kilometres as he failed to arrange money for an ambulance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X