കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ പരിപാടി നടക്കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ പൊതുപരിപാടി നടക്കില്ല. ഉസ്മാനിയ സര്‍വകലാശാലയില്‍ നടത്താനിരുന്ന പരിപാടിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ റിട്ട് ഹര്‍ജി തെലങ്കാന ഹൈക്കോടതി തള്ളി. ഇതോടെ സര്‍വകലാശാലയിലെ സംവാദം നടക്കില്ലെന്ന് ഉറപ്പായി. വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കുന്നതായിരുന്നു പരിപാടി. സര്‍വകലാശാലയിലെ ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ച പരിപാടിയില്‍ തൊഴില്‍ രഹിതരായ യുവാക്കളുമായി രാഹുല്‍ സംവദിക്കാന്‍ തീരുമാനിച്ചിരുന്നു. മെയ് ഏഴിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്.

വിദ്യാര്‍ഥികളുമായി മുഖാമുഖം നടത്താന്‍ തീരുമാനിച്ച രാഹുല്‍ ഗാന്ധിയുടെ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നത്. അക്കാദമിക് ആവശ്യങ്ങള്‍ക്കാണ് സര്‍വകലാശാല വേദി അനുവദിക്കുക. രാഹുല്‍ ഗാന്ധിയുടെ പരിപാടി അത്തരമൊന്നാണ് എന്നതിന് തെളിവുകള്‍ ഹര്‍ജിക്കാര്‍ ഹാജരാക്കിയിട്ടില്ല. സര്‍വകലാശാല കാമ്പസ് രാഷ്ട്രീ വേദിയായി ഉപയോഗിക്കാനാകില്ല. സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് സമിതിയുടെ പ്രമേയത്തിന് എതിരാണിത്. അകാദമിക ആവശ്യങ്ങള്‍ക്ക് വേദി അനുവദിക്കാറുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വിശദീകരിച്ചു.

r

രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സംവാദത്തിന് അനുമതി നല്‍കാതിരുന്ന സര്‍വകലാശാലയുടെ നടപടി നേരത്തെ വിവാദമായിരുന്നു. ചന്ദ്രശേഖര റാവു സര്‍ക്കാര്‍ എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദി നല്‍കരുതെന്ന നിലപാട് 2017 മുതല്‍ സ്വീകരിച്ചുവരുന്നതാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച എന്‍എസ്‌യുഐ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ ജഗ്ഗ റെഡ്ഡിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ദിലീപ് കേസില്‍ ത്വരിത നീക്കം; 20 പേരെ വീണ്ടും വിളിക്കുന്നു... മൊഴി മാറ്റിയവര്‍ക്ക് മുമ്പില്‍ തെളിവ് വയ്ക്കുംദിലീപ് കേസില്‍ ത്വരിത നീക്കം; 20 പേരെ വീണ്ടും വിളിക്കുന്നു... മൊഴി മാറ്റിയവര്‍ക്ക് മുമ്പില്‍ തെളിവ് വയ്ക്കും

സര്‍വകലാശാലയില്‍ രാഷ്ട്രീയ പരിപാടികളോ പൊതു പരിപാടികളോ സംഘടിപ്പിക്കരുത് എന്ന് 2016ല്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചില വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തുടര്‍ന്നാണ് 2017ല്‍ സര്‍വകലാശാല പുതിയ നിയന്ത്രണം കൊണ്ടുവന്നത്. സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ എന്‍എസ്‌യുഐ പ്രതിഷേധിച്ചപ്പോള്‍ അതിനെതിരെ എബിവിപി രംഗത്തുവന്നു. ടിആര്‍എസ്സിന്റെ വിദ്യാര്‍ഥി വിഭാഗവും കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചു. സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടെയാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ടിആര്‍എസ് സര്‍ക്കാരിന് വെല്ലുവിളി കോണ്‍ഗ്രസും ബിജെപിയുമാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുമെന്ന പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തില്‍ ടിആര്‍എസിന് രണ്ടു കക്ഷികളെയും നേരിടേണ്ടി വരും. ഇതിനിടെയാണ് സംസ്ഥാനത്ത് തുടര്‍ച്ചയായ രാഷ്ട്രീയ വിവാദങ്ങള്‍.

Recommended Video

cmsvideo
രാജസ്ഥാനിൽ വർഗീയ കലാപം ; രാഹുൽഗാന്ധി നിശാപ്പാർട്ടിയിൽ, വീഡിയോ | Oneindia Malayalam

English summary
Telangana High Court Denied Permission For Rahul Gandhi’s Function At Osmania University Campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X