ആൾദൈവത്തിന് ഭഗവാൻ ശിവന്റെ ദർശനം!! ദേശീയപാതയിൽ ശിവലിംഗം!!! പിന്നെ സംഭവിച്ചത്....!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ശിവലിംഗം കണ്ടെത്തുന്നതിനായി തെലങ്കാന സ്വദേശി ദേശീയപാത കുഴിച്ചു.തെലങ്കാനയിലെ ജൻഗോൺ ജില്ലയിലെ പമ്പാർത്തി ഗ്രാമത്തിലാണ് സംഭവം നടന്നത്. ലഖാൻ മനോജ് എന്ന് സ്വയം പ്രഖ്യാപിത ആൾദൈവമാണ് വാറംഗൽ-ഹൈദ്രബാദ് ദേശീയപാത കുഴിച്ചത്.

തന്റെ സ്വപ്നത്തിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ട് ഒരു വലിയ ക്ഷേത്രം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ഭഗവാൻ പറഞ്ഞതനുസരിച്ചാണ് ശിവലിംഗത്തിനായി താൻ ഇവിടെ കുഴിച്ചതെന്നും മനോജ് പറയുന്നു.മനോജിന്റെ വാക്കുകളിൽ ആകാംക്ഷഭരിതരായ നാട്ടുകാരും ‍ജൻഗോൺ മുൻസിപ്പൽ വൈസ് ചെയർമാനും ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നു.

national hightway

ജെസിബി ഉപയോഗിച്ചാണ് ദേശീയ പാത കുഴിച്ചത് ആയതിനാൽ ജനങ്ങളാരും പ്രവർത്തനത്തിൽ പങ്കാളികളായിരുന്നില്ല.ദേശീയപാത കുഴിക്കുന്നതിനു മുന്നോടിയായി റോഡിൽ പ്രത്യേക പൂജയും നടത്തി.ദേശീയപാതയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് തൊലുങ്കാന പൊലീസ് രംഗത്തെത്തിയിരുന്നു. ശേഷം ഇവരെ തീക്കം ചെയ്തു. പൊതു മുതല്‍ നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
dia, out of all countries, has seen what blind faith can do. Be it for movie stars, politicians or a certain animal in the name of which Indian citizens kill fellow Indian citizens.But credulity peaks when it comes to religion and religious beliefs.
Please Wait while comments are loading...