കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം: ഇന്‍റര്‍നെറ്റ് നിയന്ത്രണം ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് കഴിഞ്ഞ മാസങ്ങള്‍ക്കിടെ മണിക്കൂറില്‍ സംഭവിച്ചത് 24. 5 ദശലക്ഷത്തോളം രൂപയുടെ നഷ്ടം. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരെ രാജ്യത്ത് ഉ‍ടലെടുത്ത പ്രതിഷേധങ്ങളെ തുട‍ര്‍ന്ന് രാജ്യത്ത് നിരവധി തവണയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിഛേദിച്ചത്. വെള്ളിയാഴ്ച ലോബി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

നാശനഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് യുപി മുസ്ലിങ്ങള്‍; 6 ലക്ഷത്തിന്റെ ചെക്ക് കൈമാറി, സമാധാനപ്രിയര്‍നാശനഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് യുപി മുസ്ലിങ്ങള്‍; 6 ലക്ഷത്തിന്റെ ചെക്ക് കൈമാറി, സമാധാനപ്രിയര്‍

ഇന്ത്യന്‍ പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുട‍ര്‍ന്ന് മൂന്ന് ആഴ്ചയായി രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് ഭേദഗതി വരുത്തിയ ഇന്ത്യന്‍ പൗരത്വ നിയമം. ഇതിനൊപ്പം ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടി വ്യാപകമായപ്പോള്‍ പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരായ വിമര്‍ശനം ശക്തിപ്പെടുകയായിരുന്നു.

 സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും


രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസിനെ വിന്യസിച്ച സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടി വിഛേദിക്കുകയായിരുന്നു. ഇതോടെ സമാന്തരമായി ജനങ്ങള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സോഷ്യല്‍ മീഡിയ വഴി നടത്താനിടയുള്ള ക്യാമ്പെയിനുകള്‍ നിയന്ത്രിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. വെള്ളിയാഴ്ച മാത്രം ഉത്തര്‍പ്രദേശിലെ 18 ജില്ലകളിലാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിഛേദിച്ചതെന്നാണ് ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം

ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം



ശരാശരി 9.8 ജിഗാബൈറ്റ് ഡാറ്റയാണ് ഓരോ ഇന്ത്യക്കാരനും പ്രതിമാസം സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിക്കുന്നതെന്നാണ് സ്വീഡിഷ് ടെലികോം കമ്പനി എറിക്സ്ണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫേസ്ബുക്കിനും വാട്സ്ആപ്പിനും ഏറ്റവും അധികം ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്.

 നിയന്ത്രണം കൊണ്ട് സംഭവിച്ചത്

നിയന്ത്രണം കൊണ്ട് സംഭവിച്ചത്

2019ന്റെ അവസാനത്തെ കണക്ക് പ്രകാരം ഇന്റര്‍നെറ്റ് വിഛേദിച്ചതിനാല്‍ ഓണ്‍ലൈനിലുള്ള ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് വിഛേദിക്കുന്നതോടെ 24.5 മില്യണ്‍ രൂപയുടെ നഷ്ടമാണ് ടെലികോം കമ്പനികള്‍ക്ക് ഉണ്ടാകുകയെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് സാക്ഷ്യപ്പെടുത്തുന്നത്. ഒക്ടോബറിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ടെലികോം കമ്പനികള്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടതായി വന്ന സാഹചര്യത്തിനൊപ്പം ടെലികോം വിപണിയിലെ നിരക്കുകളും ഇക്കാലയളവില്‍ കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് വിലക്ക്

ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് വിലക്ക്


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ആഗസ്റ്റ് നാലിന് അര്‍ധ രാത്രി മുതല്‍ 140 ദിവസത്തിലധികമാണ് കശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി വിഛേദിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ക്രമസമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഒരു ജനാധിപത്യ രാഷ്ട്ര രാഷ്ട്രത്തില്‍ ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ നിയന്ത്രണമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഡിജിറ്റല്‍ റൈറ്റ്സ് ഗ്രൂപ്പ് ആക്സസ് നൗ സാക്ഷ്യപ്പെടുത്തുന്നു.

Recommended Video

cmsvideo
ദേശീയ പൗര രജിസ്റ്ററില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് ?
പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തിപ്രാപിച്ചപ്പോഴും സര്‍ക്കാര്‍ ഒരു വശത്ത് പ്രതിഷേധത്തെ നേരിട്ടത് ഇന്റര്‍നെറ്റ്, എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിക്കൊണ്ടാണ്. കശ്മീരില്‍ നിലനിന്നിരുന്ന തരത്തിലുള്ള നിയന്ത്രണം വടക്കേ ഇന്ത്യയിലേക്കും വ്യാപിക്കുകയായിരുന്നു. ദില്ലിയുടെ പ്രാന്തപ്രദേശങ്ങളില്‍ ഡിസംബര്‍ 28ന് രാവിലെ മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഹോം ബ്രോഡ‍് ബാന്‍ഡ് സേവന ദാതാക്കളെ ഉദ്ധരിച്ച് റോയ്റ്റേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Telecoms burnt in CAA, Article 370 fire; lose Rs 24.5 million per hour of internet shutdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X