സീരിയല്‍ നടിക്കും കോവിഡ് ബാധ; സമ്പര്‍ക്കം പുലര്‍ത്തിയ 33 പേരെ പരിശോധനയക്ക് വിധേയരാക്കി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സീരിയല്‍ താരങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കസ്തൂരി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്‍ടിന്‍ടി ഗ്രഹലക്ഷ്മി എന്ന സീരിയലില്‍ അഭിനയിക്കുന്ന ഹരി കൃഷ്ണ എന്ന നടിയ്‌ക്കൊണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ചിത്രീകര സ്ഥലത്തും നടിയുമായി സമ്പര്‍കം പുലര്‍ത്തിയ 33 പേരെയും കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കി. ഇവരുടെ റിസള്‍ട്ട് ലഭിച്ചിട്ടില്ല. മറ്റ് ഒട്ടനവധിപേരെ നീരിക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
തെലുങ്ക് ടെലിവിഷന്‍ സീരിയലുകളില്‍ ടി ആര്‍ പി റേറ്റിങില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സീരിയലാണ് ഇന്‍ടിന്‍ടി ഗ്രഹലക്ഷ്മി. നടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സീരിയലിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്. രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചിത്രീകരണം പുനരാരംഭിയ്ക്കാന്‍ എടുത്ത തീരുമാനം തെറ്റായി പോയി എന്നാണ് വിമര്‍ശനം.
ഇത് രണ്ടാം തവണയാണ് തെലുങ്ക് സീരിയല്‍ ലോകത്ത് നിന്ന് കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ ചില സിനിമകളുടെയും സീരിയലിന്റെയും ചിത്രീകരണം പുനരാരംഭിച്ചിരുന്നു. എന്നാല്‍ എത്രയൊക്കെ മുന്‍കരുതലുകളോടെ ഷൂട്ടിങ് നടത്തിയിട്ടും തെലുങ്ക് സീരിയല്‍ ലോകത്ത് നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
നേരത്തെ സീരിയല്‍ നടന്‍ പ്രഭാകരന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. നടനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകളുടെ കൊവിഡ് 19 പരിശോധനകള്‍ നടത്തിയിരുന്നു. ആര്‍ക്കും തന്നെ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സീരിയലുകളുടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തി വയ്ക്കണം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടി സമാന്തയുടെ അടുത്ത സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് സ്വാതി തന്നെയാണ്.
രണ്ട് വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്;പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; ബീഹാറില്‍ മൂന്നാംമുന്നണി
പ്രകോപനവുമായി ഇറാന്; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...
മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?