മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന; പൂജാരി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ മരുന്നെന്ന പേരിലും ഏലസ്സായും വില്‍പന നടത്തിയ പൂജാരിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ സ്വദേശിയായ ലോകേഷ് ജഗീര്‍ദാര്‍ ആണ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു.

ക്ഷേത്രത്തില്‍ പൂജാരിയായ ഇയാളുടെ പക്കലില്‍ നിന്നും വലിയതോതില്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അമേരിക്ക, മലേഷ്യ, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു വില്‍പന നടത്തിയത്. സൗഭാഗ്യങ്ങള്‍ തേടിവരുമെന്ന് പ്രലോഭിപ്പിച്ചായിരുന്നു ഏലസ്സുകളുടെ വില്‍പന. ഏലസ്സുകളും മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിരുന്നതെന്ന് കണ്ടെത്തി.

arrest

ഫോറസ്റ്റ് സെക്യൂരിറ്റിയുടെയും, പ്രത്യേക സംഘത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാളുടെ സഹായികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

English summary
MP temple priest busted for selling medicine, talismans made from animal parts
Please Wait while comments are loading...