കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തീവ്രവാദത്തെ ഒരു മതവുമായും ബന്ധിപ്പിക്കരുത്' ; അമിത് ഷാ

Google Oneindia Malayalam News

ദില്ലി: തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും തീവ്രവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

xamit-shah29-163678

'ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം എന്നതില്‍ സംശയമില്ല. എന്നാല്‍, ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതാണ് ഭീകരവാദത്തേക്കാള്‍ അപകടകരമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തെന്നാല്‍, ഭീകരവാദത്തിന്റെ മാര്‍ഗ്ഗങ്ങളും രീതികളും അത്തരം സാമ്പത്തികസഹായങ്ങളില്‍ നിന്നാണ് പരിപോഷിപ്പിക്കപ്പെടുന്നത്. അതിനുമപ്പുറത്ത്, ഭീകരവാദത്തിനുള്ള ധനസഹായം ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു', അമിത് ഷാ പറഞ്ഞു.

' എല്ലാവിധ ഭീകരവാദത്തേയും ഇന്ത്യ അപലപിക്കുന്നു. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതുപോലുള്ള ഒരു പ്രവൃത്തിയെ ന്യായീകരിക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് നാം വിശ്വസിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായ ലോകത്തെമ്പാടുമുള്ളവരോടുള്ള സഹതാപവും ഞാന്‍ പ്രകടിപ്പിക്കുന്നു. ഈ തിന്മയോട് നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല'.

നിരവധി പതിറ്റാണ്ടുകളായി അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും അപലപിക്കണമെന്ന കൂട്ടായ സമീപനമാണ് അന്താരാഷ്ട്ര സമൂഹത്തിനുള്ളത്. എന്നാല്‍ സാങ്കേതിക വിപ്ലവം മൂലം ഭീകരതയുടെ രൂപങ്ങളും പ്രകടനങ്ങളും തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇന്ന്, ഭീകരവാദികളും ഭീകരവാദ ഗ്രൂപ്പുകളും ആധുനിക ആയുധങ്ങളുടെയും വിവരസാങ്കേതികവിദ്യയുടെയും സൂക്ഷ്മതകളും സൈബര്‍, സാമ്പത്തിക മേഖലയുടെ ചലനാത്മകതയും നന്നായി മനസ്സിലാക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു.നിര്‍ഭാഗ്യവശാല്‍, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ തുരങ്കം വയ്ക്കാനോ തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങള്‍ ഭീകരവാദികളെ സംരക്ഷിക്കുകയും ഭീകരവാദികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതും നാം കാണുന്നുണ്ട്, ഒരു ഭീകരവാദിയെ സംരക്ഷിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത്തരം ഘടകങ്ങള്‍ അവരുടെ ഉദ്ദേശ്യങ്ങളില്‍ ഒരിക്കലും വിജയം നേടാതിരിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കല്‍, കാര്യക്ഷമമായ അതിര്‍ത്തി നിയന്ത്രണത്തിന് കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ആധുനിക സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയല്‍, നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്ക് നിരീക്ഷിക്കുകയും തടയുകയും ചെയ്യല്‍, അന്വേഷണ നീതിനിര്‍വഹണ സംവിധാനത്തിലെ സഹകരണം എന്നിവയിലൂടെ ഭീകരവാദത്തിനെ ചെറുക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത തുടരുമെന്നും അമിത് ഷാ പറഞ്ഞു.

English summary
'Terrorism should not be linked to any religion'; Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X