പശ്ചിമബംഗാളിനെയും ബംഗ്ലാദേശിനെയും ലയിപ്പിച്ച് തീവ്രവാദപദ്ധതി
ബാംഗ്ലൂര്‍ : ബര്‍ദ്വാന്‍ സ്‌ഫോടനത്തിനുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനും നിരവധി തീവ്രവാദപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ബംഗ്ലാദേശില്‍ നിന്നുളള തീവ്രവാദ സംഘടനകള്‍ ശ്രമിച്ചതായാണ് സൂചന.
പശ്ചിമബംഗാളിനെയും ബംഗ്ലാദേശിനെയും കൂട്ടിയിണക്കിക്കൊണ്ട് ഇന്ത്യയില്‍ത്തന്നെ ചെറിയൊരു ബംഗ്ലാദേശ് കെട്ടിപ്പടുക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ഇവര്‍ കരുവാക്കിയത് പശ്ചിമബംഗാള്‍, ആസ്സാം, മേഘാലയ തുടങ്ങിയ സ്ഥലങ്ങളെയായിരുന്നു. പശ്ചിമബംഗാളില്‍ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) തീവ്രവാദ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതേക്കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎ അന്വേഷിച്ചുക്കുന്നുണ്ട്.

ജെഎംബിയ്ക്ക് ഇന്ത്യയില്‍ സഹായം ചെയ്യുന്ന സന്നദ്ധ സംഘടനകളുടെ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ജമാത്ത് ഇ ഇസ്ലാമിയുടെ ഭാഗമായ ഗ്രൂപ്പ്, അന്‍സരുല്ല ബംഗ്ല, ജമായത്തുല്‍ മുസ്ലിമീന്‍, ഹെപ്പാജത് ഇസ്ലാം, തന്‍സീം തമിറുദ്ദീന്‍ എന്നിവയാണിവ. ഇക്കാര്യങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് സ്ഥിരീകരിക്കേണ്ടതുണ്ട്.
ബംഗ്ലാദേശിലെ രാഷ്ട്രീയസാഹചര്യം പരമാവധി മുതലെടുക്കാന്‍ തീവ്രവാദസംഘം ശ്രമിച്ചിട്ടുണ്ട്. തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ഇന്ത്യയിലേക്ക് കൂടുതല്‍ അംഗങ്ങളെ അയക്കാനും ഇതുവഴി ഇവര്‍ക്ക് സാധിച്ചു. രാഷ്ട്രീയ അസമത്വവും ഇസ്ലാം രാജ്യം കെട്ടിപ്പടുക്കണമെന്ന ചിന്തയും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. തീവ്രവാദം തുരത്താനായി വരുംനാളുകളില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാകണമെന്നാണ് വിലയിരുത്തുന്നത്. അല്‍ക്വയ്ദ പോലുളളവയെ കൂട്ടുപിടിച്ച് തങ്ങളുടെ ആധിപത്യം ശക്തിപ്പെടുത്താനുളള ജെഎംബിയുടെ ശ്രമവും ഗൗരവത്തോടെ കാണേണ്ടതുണ്ട്.












Click it and Unblock the Notifications