നോട്ട് നിരോധനം ഭീകരരെ സമ്മര്‍ദ്ദത്തിലാക്കി: എന്‍ഐഎ വിദേശ ഫണ്ടുകളുടെ വേരറുത്തുവെന്നും ജെയ്റ്റ്ലി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനം രാജ്യത്തെ ഭീകരരെ സമ്മര്‍ദ്ധത്തിലാക്കിയെന്ന് അരുണ്‍ ജെയ്റ്റ്ലി. നോട്ട് നിരോധനം മൂലം ജമ്മു കശ്മീരിലെ ഭീകരര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുവെന്നും സാമ്പത്തിക ഞെരുക്കത്തിന് പുറമേ വിദേശ ഫണ്ടുകളുടെ കുറവിനെ എന്‍ഐഎ പ്രതിരോധിച്ചതും കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിച്ചുവെന്നും പ്രതിരോധമന്ത്രി കൂടിയായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ദില്ലിയില്‍ ടിവി കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനെക്കുറിച്ച് ഭീകരര്‍ സ്വപ്നം കാണുക പോലുമില്ലെന്നാണും ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചു.

ഡോക്- ല വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച അരുണ്‍ ജെയ്റ്റ്ലി സുരക്ഷാ സേനയില്‍ ഉറച്ച വിശ്വാസമുണ്ടായിരിക്കണമെന്ന് ആഹ്വാനം ചെയ്തു. ജമ്മു കശ്മീര്‍ താഴ്വരയില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ കുറവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്ന മന്ത്രി ഭീകരരെ ഇല്ലാതാക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ജമ്മു കശ്മീര്‍ പോലീസിനെയും പ്രശംസിച്ചു.

arun-jaitley

ഇതിനെല്ലാം പുറമേ കശ്മീര്‍ താഴ്വരയില്‍ നിന്ന് ഭീകരരെ തുരത്തുന്നതിനായി സൈന്യം നിരന്തരം ശ്രമിച്ചുവരികയാണെന്നും സൈനിക ഓപ്പറേഷനുകള്‍ തടയാനും ഭീകരരെ രക്ഷിക്കാനുമായി പ്രതിഷേധവുമായെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ വലുത് ഇടത് തീവ്രവാദവും ഭീകരവാദവുമാണെന്നും അദ്ദേഹം പറയുന്നു.

English summary
Terrorists in Kashmir were "now under great pressure" and the financial crunch caused by demonetisation and the crackdown of the National Investigation Agency (NIA) on foreign funding have checked illegal activities in Jammu and Kashmir in a large scale, Defence Minister Arun Jaitley said on Sunday.
Please Wait while comments are loading...