'3 ആഴ്ചക്കുള്ളില്‍ രാജ്യത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാക്കാന്‍ സാധിക്കും'
ദില്ലി: അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കാന്‍ സാധിക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) മെഡിക്കല്‍ വിഭാഗം മേധാവി ഡോ. നവീത് വിഗ്. "അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ നാമെല്ലാവരും ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കാൻ നമുക്ക് കഴിയും,"- ഡോ വിഗ് പറഞ്ഞു.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
കോവിഡ് കേസുകളുടെ പോസിറ്റീവ് നിരക്ക് കുറയ്ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജില്ലയുടെ പോസിറ്റീവ് നിരക്ക് നിരീക്ഷിക്കുകയും അത് 1-5 ശതമാനത്തിൽ താഴെയായി നിലനിർത്തുകയും വേണം. കൂടുതലാണെങ്കില്‍ അത് താഴേക്ക് എത്തിക്കാനുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. മുംബൈയിൽ ഒരു ഘട്ടത്തിൽ 26 ശതമാനം പോസിറ്റീവ് നിരക്ക് ഉണ്ടായിരുന്നു, എന്നാൽ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം ഇത് 14 ശതമാനമായി കുറഞ്ഞു. ദില്ലിയില്‍ 30 ശതമാനം ആയിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കുറയുമെന്നാണ് പ്രതീക്ഷ.

നമുക്ക് ഈ മഹാമാരിയെ പരാജയപ്പെടുത്തണമെങ്കിൽ ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരെ ആദ്യംരക്ഷിക്കേണ്ടിവരും. അവരിൽ പലരും പോസിറ്റീവായി ചികിത്സയിലാണ്. ആരോഗ്യ പ്രവർത്തകരെ രക്ഷിച്ചാൽ അവർക്ക് രോഗികളെ രക്ഷിക്കാൻ കഴിയും. നമ്മല്‍ ഈ രണ്ടുപേരെയും രക്ഷിച്ചാൽ മാത്രം മതി സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ കഴിയും. ഇവയെല്ലാം സാധ്യമാക്കുന്നതിന് നമുക്ക് വൈറസ് വ്യാപനത്തിന്‍റെ ശൃംഖല തകർക്കേണ്ടിവരും, രോഗികളുടെ എണ്ണം കുറയ്ക്കേണ്ടിവരും. നമുടെ ഏക ലക്ഷ്യം ഈ ശ്യംഖല തകര്‍ക്കുന്ന എന്നതിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
Recommended Video
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3,52,991 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,73,13,163 ആയി. ഇതേസമയത്ത് 2812 പേരുടെ ജീവനും കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 1,95,123 ആയി. ഇപ്പോള്‍ രാജ്യത്ത് ആകെ 28,13,658 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications