കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 വയസ്സില്‍ തന്നെ 2200 ഹോട്ടലുകളുടെ ഉടമ, ഈ കൊച്ചു ബിസിനസ്സുകാരന്‍ ഇന്ത്യയില്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: നൂറോളം നഗരങ്ങളിലായി 2200 ഹോട്ടലുകള്‍ പടത്തുയര്‍ത്തിയ ഒരു ബിസിനസ്സുകാരന്‍. പ്രായം കേട്ടാല്‍ ഞെട്ടും, വെറും 21 വയസ്സ് മാത്രം. ഈ കൊച്ചു ബിസിനസ്സുകാരന്‍ ഇന്ത്യക്കാരനാണ്. 1500 ഓളം ജീവനക്കാര്‍ക്കാണ് ഓയോ റൂംസ് എന്ന സ്ഥാപനത്തിലൂടെ ജോലി നല്‍കുന്നത്. ഇന്ത്യയിലാണ് ഈ കൊച്ചു ബിസിനസ്സുകാരന്‍ ഉയരങ്ങള്‍ കീഴടക്കുന്നത്.

ഒറീസ്സയിലെ റായഗഡയിലാണ് റിതേഷ് അഗര്‍വാള്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പം തൊട്ടുതന്നെ കമ്പ്യൂട്ടര്‍ റിതേഷിന്റെ കൂട്ടുകാരനായിരുന്നു. വെബ്‌സൈറ്റ് ഡിസൈനുകളായിരുന്നു റിതേഷിന്റെ ഒരു ഹോബി. ഇന്ത്യയിലെ ഹോട്ടലുകളുടെ ദുരവസ്ഥ കണ്ടാണ് റിതേഷ് ഓയോ റൂംസ് എന്ന സംരംഭം ആരംഭിക്കാന്‍ തയ്യാറായത്. കുറഞ്ഞ ചിലവില്‍ മികച്ച സൗകര്യങ്ങളോടും വൃത്തിയോടും കൂടിയുള്ള ഹോട്ടല്‍ റൂമുകളാണ് റിതേഷിന്റെ കമ്പനികളിലൂടെ ലഭ്യമാകുന്നത്.

boy

ബ്രാന്‍ഡ് ചെയ്യപ്പെടാത്ത ചെറുകിട ഹോട്ടലുകളുടെ കരാറാണ് റിതേഷ് ഏറ്റെടുക്കുന്നത്. ഹോട്ടലുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുയും അവിടുത്തെ ജീവനക്കാരെ പരിശീലിപ്പിക്കുയും ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഓയോ റൂംസ് കമ്പനിയിലൂടെ ചെയ്തു കൊടുക്കും.

ഇന്ത്യയിലെ 2200 ഓളം ഹോട്ടലുകളെ മാറ്റിയെടുത്തത് റിതേഷാണെന്ന് പറയാം. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും റൂമുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഈ കൊച്ചു ബിസിനസ്സുകാരന്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്തേക്കും ഹോട്ടല്‍ ശൃംഖല വ്യാപിപ്പിക്കാനാണ് റിതേഷിന്റെ ആലോചന.

English summary
One night, 18-year-old Ritesh Agarwal was locked out of his apartment in Delhi. It was an unfortunate minor incident that was to change his life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X