കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജസ്റ്റിസ് മുരളീധര്‍ മുന്‍പ് സോണിയയുടെ വക്കീല്‍,10 വര്‍ഷം കോണ്‍ഗ്രസിനൊപ്പം', സത്യം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തില്‍ ബിജെപി നേതാക്കളെ വിറപ്പിച്ച ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനമാണ് സ്ഥലം മാറ്റിയത്. നേരത്തേ തന്നെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നെങ്കിലും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച അന്നേ ദിവസം അര്‍ധ രാത്രിയോടെയായിരുന്നു അദ്ദേഹത്തെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയത്.

മുരളീധറിന്‍റെ സ്ഥലം മാറ്റ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മുരളീധര്‍ നേരത്തേ കോണ്‍ഗ്രസിന്‍റെ അഭിഭാഷകനായതിനാലാണ് പാര്‍ട്ടി മുരളീധറിനെ വേണ്ടി രംഗത്തെത്തിയതെന്നാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. സംഭവത്തിലെ സത്യം ഇങ്ങനെ

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

കലാപാഹ്വാനം നടത്തിയ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്ത ദില്ലി പോലീസ് നടപടിയെ രൂക്ഷമായി ജസ്റ്റിസ് മുരളീധര്‍ വിമര്‍ശിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കോടതി മുറിയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു മുരളീധര്‍ ബിജെപിക്കെതിരേയും പോലീസിനെതിരേയും ആഞ്ഞടിച്ചത്.

 ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ഇതിന് തൊട്ട് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റം. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയില്‍ മുരളീധറിനെ മാറ്റിയതെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യം. കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം നടപടിക്കെതിരെ രംഗത്തെത്തിയരുന്നു.

 സോണിയയ്ക്കൊപ്പമെന്ന്

സോണിയയ്ക്കൊപ്പമെന്ന്

എന്നാല്‍ സോണിയയുടെ വക്കീലായതിനാലാണ് കോണ്‍ഗ്രസ് മുരളീധറിന് വേണ്ടി വാദിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം. സോണിയയ്ക്കൊപ്പം ഇരിക്കുന്ന മുരളീധര്‍ എന്ന പേരില്‍ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 കോണ്‍ഗ്രസ് വക്കീല്‍

കോണ്‍ഗ്രസ് വക്കീല്‍

'ഷഹീന്‍ബാഗില്‍ ഒവൈസിയും വാരിസ് പതാനും പ്രിയങ്കയും സോണിയ ഗാന്ധിയും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ശബ്ദിക്കാതെ ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയ ജസ്റ്റിസ് മുരളീധര്‍ ആരാണെന്ന് മനസിലായി. ദില്ലി ഹൈക്കോടതി ജഡ്ജി ആകുന്നതിന് മുന്‍പ് 10 വര്‍ഷത്തോളം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ അഭിഭാഷകനായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്താണ് കൊളീജിയം മുരളീധറിനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കിയത്, എന്ന കുറിപ്പാണ് പ്രചരിക്കുന്നത്.

 സോണിയയ്ക്കൊപ്പം

സോണിയയ്ക്കൊപ്പം

2004 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ചിത്രത്തിനൊപ്പം മുരളീധറിന്‍റെ ചിത്രവും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സോണിയയ്ക്ക് ഒപ്പം ഒരു അഭിഭാഷകന്‍ ഇരിക്കുന്ന ചിത്രമാണ് മുരളീധറിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്നത്.

വ്യാജം

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഉള്‍പ്പെടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ്ങ് സൈറ്റായ ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സോണിയയ്ക്ക് ഒപ്പം ഇരിക്കുന്നത് ജസ്റ്റിസ് മുരളീധര്‍ അല്ല മറിച്ച് കോണ്‍ഗ്രസ് അഭിഭാഷകനായ കെ സി കൗഷിക് ആണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സോണിയയ്ക്കൊപ്പം കൗഷിക് ഇരിക്കുന്ന ചിത്രം 2019 ല്‍ യൂത്ത് കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു.

'കിഡ്നി തകരാറിലാണ്, മമ്മൂക്ക സഹായിക്കണം'; പേജില്‍ യുവാവിന്‍റെ കമന്‍റ്, സഹായമൊരുക്കി താരം

English summary
The advocate sitting with Sonia is no Justice Muralidhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X