കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ 'ബോസ്' ആക്കി മുൻ കേന്ദ്രമന്ത്രി; ഞാൻ പരാജിതനല്ല, മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന്...

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മോദിയെ ബോസാക്കി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി. കേന്ദ്രമന്ത്രിസഭ പുനസംഘടനയിൽ മന്ത്രിസ്ഥാനം തെറിച്ച ബിജെപി നേതാവാണ് രാജീവ് പ്രതാപ് റൂഡി. ഞാൻ പരാജയമാണ് എന്നാണ് എന്റെ ബോസ് കരുതുന്നതെങ്കിൽ ആ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ തയ്യാറല്ല. എങ്കിലും എന്റെ ബോസ് എപ്പോഴും ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ബോസ് എപ്പോഴും ശരിയാണ്. ബോസിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ല കാര്യങ്ങൾ ചെയ്തിരുന്നു എന്നാൽ അത് അദ്ദേഹത്തെ ധരിപ്പിക്കു്നതിൽ പരാജയ്പെട്ടെന്നാണ് രാജീവ് പ്രതാപ് റൂഡി പറഞ്ഞത്. 2014 ലില്‍ മന്ത്രിയാകുമ്പോള്‍ ആദ്യം ചെയ്തത് കൃത്യമായി രൂപരേഖയുണ്ടാക്കാനാണ് ശ്രമിച്ചത്. അത് രാജ്യവ്യാപകമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് സമയം വേണ്ടി വരും

കുറച്ച് സമയം വേണ്ടി വരും

ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ പിന്‍ഗാമിയും വിമര്‍ശകരുമാണ് ഇനി അത് സാക്ഷ്യപ്പെടുത്തേണ്ടത്. മാറ്റങ്ങള്‍ ദൃശ്യമാകാന്‍ കുറച്ചു സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രാജി തീരുമാനം തന്റേതല്ല

രാജി തീരുമാനം തന്റേതല്ല

രാജിതീരുമാനം തന്റേതായിരുന്നില്ല, പാര്‍ട്ടിയുടേതായിരുന്നുവെന്ന് രാജിവെച്ചതിന് പിന്നാലെ റൂഡി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ ബോസാക്കി അദ്ദേഹം പ്രസ്താവന ഇറക്കിയിരിക്കുന്നത്.

പ്രതിഷേധം പരസ്യമാക്കി

പ്രതിഷേധം പരസ്യമാക്കി

ഈ പ്രസ്താവന കൂടി വന്നതോടെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

മന്ത്രിയായിരിക്കുമ്പോൾ ഭരണത്തിൽ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ നേട്ടങ്ങള്‍ വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി.

യുവാക്കൾക്ക് പരിശീലന കേന്ദ്രം

യുവാക്കൾക്ക് പരിശീലന കേന്ദ്രം

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസരിച്ച് രാജ്യവ്യാപകമായി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നൈപുണ്യ വികസന വകുപ്പ്

നൈപുണ്യ വികസന വകുപ്പ്

നൈപുണ്യ വികസന വകുപ്പാണ് രാജീവ് പ്രതാപ് റൂഡി കൈകാര്യം ചെയ്തിരുന്നത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ച നടക്കുന്നതിനു മുന്നോടിയായി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂഡിയുടെ രാജി.

English summary
Rajiv Pratap Rudy, whose tenure as a union minister ended last week, told ndtv.com today, "I tried my best - but even my successor (and critics will vouch for this) will need some time to deliver visible changes."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X