
'രാജ്യവിരുദ്ധ ഉള്ളടക്കം'; 8 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിട്ടത്.ഒരു ഫേസ്ബുക്ക് ആക്കൗണ്ടും നിരോധിച്ചു. തെറ്റായ വിവരങ്ങൾ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി.
Recommended Video
മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായി കണ്ടെത്തി. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി. മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക എന്നതാണ് ഇത്തരം യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം വിലയിരുത്തി. ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നു.
എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒറ്റ ചാര്‍ജിങ് പോര്‍ട്ട് ; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

പൂട്ടിയ ചാലനലുകള്‍ക്ക് 114 കോടിയിലധികം വ്യൂവേഴ്സാണ് ഉണ്ടായിരുന്നത്. 85 ലക്ഷത്തി 73 ആയിരം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ലോക്തന്ത്ര ടിവി, യു&വി ടിവി, എഎം രാജ്‌വി, ഗൗരവ് പവൻ മിറ്റ്‌ലാഞ്ചൽ, സി ടോപ്പ് 5 ടിഎച്ച്, സർക്കാർ അപ്‌ഡേറ്റുകൾ, സബ് കുച്ച് ദേഖോ, പാകിസ്ഥാൻ ചാനലായ ന്യൂസ് കി ദുനിയ എന്നിവയാണ് നിരോധിച്ച ചാനലുകൾ. സെൻസേഷണൽ ലഘുചിത്രങ്ങളും വാർത്താ അവതാരകന്റെ ചിത്രവും ലോഗോയും കാണിച്ചാണ് ഈ ചാനലുകൾ യൂട്യൂബിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്നത്.

ഇന്ത്യയുടെ ദേശീയസുരക്ഷ, വിദേശബന്ധങ്ങൾ, പൊതുഭരണം എന്നിവയെ കുറിച്ചെല്ലാം ചാനലുകൾ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും നേരത്തെയും കേന്ദ്രസർക്കാർ യുട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ഇത്തരത്തിലുള്ള 16 യുട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന്‍ ചാനലുകളുമാണ് അന്ന് നിരോധിച്ചത്. സമാനമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും മരവിപ്പിച്ചിരുന്നു.വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും തന്നെയായിരുന്നു നടപടി.

മുമ്പ് പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട സംഭവം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ട സാഹചര്യത്തിലായിരുന്ന അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തത്. 2021 ഡിസംബർ മുതൽ ഇതുവരെ 102 യൂട്യൂബ് ചാനലുകളാണ് സർക്കാർ നിരോധിച്ചിട്ടുള്ളത്.
സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ..