• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് വിഷയമായത് വികസനമല്ലെന്ന് റിപ്പോര്‍ട്ട്

 • By S Swetha

ബംഗളൂരു: 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് വികസന നയങ്ങള്‍ക്കല്ലെന്ന് പഠന റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ മുതല്‍ കര്‍ഷക ദുരിതം വരെ രാജ്യത്ത് വ്യാപകമായ സാമ്പത്തിക ദുരന്തങ്ങളുണ്ടായിട്ടും ഭാരതീയ ജനതാ പാര്‍ട്ടി (BJP) 56% സീറ്റുകളോടെ ഭരണ തുടര്‍ച്ച നേടി.

രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ഗവേഷകയായ തനുശ്രീ ഗോയല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം വരുന്ന് 14 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസുരക്ഷാ ആവശ്യങ്ങള്‍ പൗരന്മാര്‍ക്ക് വിഷയമായോ എന്നതിനെ കുറിച്ചായിരുന്നു പഠനം. 1998നും 2017നും ഇടയിലെ നിയമസഭാ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം സ്വാധീനിച്ചുവെന്നതിനെ ആധാരമാക്കിയായിരുന്നു പഠനം.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി

പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി

അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ പഴയ ബിജെപി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി. 2000ത്തിലാണ് പദ്ധതി ഇവിടെ അവതരിപ്പിച്ചത്. 2018 ആയതോടെ ഇന്ത്യയിലാകമാനം 5,50,000 കിലോമീറ്ററില്‍ റോഡുകള്‍ പൂര്‍ത്തിയായി. 28 മില്യണ്‍ കോടിയാണ് ഇത് വരെ പദ്ധതിക്കായി ചെലവായത്. ഗ്രാമങ്ങളില്‍ പദ്ധതി വിജയകരമായി നടപ്പാക്കി കണക്ടിവിറ്റി, പുരോഗതി, പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കിയപ്പോള്‍ വോട്ടര്‍മാര്‍ അതേ സര്‍ക്കാരിന് വോട്ട് ചെയ്തില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

 റോഡ് നിര്‍മാണം

റോഡ് നിര്‍മാണം

ഉദാഹരണത്തിന്, 1998 നും 2003 നും ഇടയ്ക്ക് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 13,634.43 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു. എന്നിരുന്നാലും, 2003 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശരാശരി വോട്ട് 9.6 ശതമാനമായി കുറഞ്ഞ് രാജസ്ഥാനില്‍ ബി.ജെ.പി അധികാരത്തിലെത്തി. 1999-2004 കാലഘട്ടത്തില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അന്നത്തെ ഐക്യ ആന്ധ്രാപ്രദേശിനെ ഭരിച്ചു, 8167.56 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. എന്നാല്‍, 2004 ലെ തെരഞ്ഞെടുപ്പില്‍ ടിഡിപിയുടെ വോട്ട് ശതമാനം 7.3 ആയി കുറഞ്ഞ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു.

 പരാമര്‍ശമില്ലെന്ന്

പരാമര്‍ശമില്ലെന്ന്

2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണ മാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളില്‍ അടിസ്ഥാന വികസന പദ്ധതികളുടെ പരാമര്‍ശം വളരെ കുറവായിരുന്നു. വികസനത്തിനുപരിയായി മറ്റു വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം തന്നെ പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ തവണ അധികാരത്തിലെത്താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രസിഡന്റിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആക്ഷേപങ്ങള്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

cmsvideo
  കേരളം ഞെട്ടിയ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ
   ഗ്രാമീണ വൈദ്യുതീകരണ പദ്ധതി

  ഗ്രാമീണ വൈദ്യുതീകരണ പദ്ധതി

  മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ ബിജെപിയുടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ് ഭാരത് (ശുദ്ധ ഇന്ത്യ) ദൗത്യം തുടങ്ങിയ പദ്ധതികളുടെ മൂല്യനിര്‍ണയം നടത്തിയിട്ടുണ്ട്. റോഡ് വികസനം ചര്‍ച്ചയാകാത്തതില്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ ഒന്നാണ് പല സ്ഥലങ്ങളിലും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടത് ഈ പദ്ധതിയുടെ പേരിലാണ്. അവര്‍ക്കാകട്ടെ കൃത്യമായ നഷ്ടപരിഹാരം ലഭിച്ചതുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍ ഇതിന്റെ ക്രെഡിറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്.

  English summary
  The indicator of voters in Lok sabha election 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more