Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂരദര്‍ശന്‍ അവതാരകയുടെ വിഡ്ഡിത്തങ്ങള്‍ യൂട്യൂബില്‍ വൈറലാകുന്നു

പനാജി: ദൂരദര്‍ശനില്‍ അവതാരകരായി എത്തുന്നവരുടെ കഴിവും ബുദ്ധി സാമര്‍ത്ഥ്യവുമെല്ലാം ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദൂരദര്‍ശന്റെ റിപ്പോര്‍ട്ടറും അവതാരകയുമൊക്കെയായെത്തിയ യുവതിയുടെ ചോദ്യങ്ങളും അവതരണവും വിഡ്ഡിത്തങ്ങളുടെ ഘോഷയാത്രയാണെന്ന് യു ട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ വെളിപ്പെടുത്തുന്നു.

സിനിമയെക്കുറിച്ചോ ചലചിത്ര മേളയെക്കുറിച്ചോ മേളയില്‍ പങ്കെടുക്കുന്നവരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത കേലവും സൗന്ദര്യവും വാക്ചാതുരിയും മാത്രമുള്ള ഒരു അവതാരകയെയാണ് ദൂരദര്‍ശന്‍ ഗോവയിലേക്ക് അയച്ചത്. 'ഏറ്റവും വിഡ്ഡിയായ ടെലിവിഷന്‍ അവതാരക' എന്ന പേരിലാണ് വീഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതുതന്നെ.

doordarshan-anchor

ചലചിത്രമേളയില്‍ പങ്കെടുത്ത ആളുകളെ കണ്ടാല്‍ത്തന്നെ ഇന്ത്യ വികസിക്കുകയാണെന്ന് മനസിലാക്കാമെന്ന് അവതാകര തട്ടിവിടുന്നു. പ്രശസ്ത ഹോങ്കോങ് നടന്‍ ടോണി ല്യൂങിനോട് സിനിമ കാണാന്‍ ഇഷ്ടമാണോയെന്നാണ് അവതാരക ചോദിക്കുന്നത്. ഗോവ ഗവര്‍ണര്‍ മേളയ്‌ക്കെത്തിയപ്പോള്‍ ഇന്ത്യന്‍ ഗവര്‍ണര്‍ എന്നാണ് അവതാരക വിശേഷിപ്പിച്ചത്.

നേരത്തെ, ചൈനീസ് പ്രസിഡന്റ് സി ജിന്‍പെങ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഇലവന്‍ ജിന്‍പെങ് എന്ന് ഒരു അവതാരക വിശേഷിപ്പിച്ചത് ഏറെ വിവാദമായതിന്റെ പിന്നാലെയാണ് വീണ്ടും മറ്റൊരു അവതാരകയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ഗോവ ചലചിത്രമേളപോലെ അത്രയും പ്രാധാന്യമുള്ള ഒരു പരിപാടിയിലേക്ക് സിനിമയെക്കുറിച്ച് പ്രാഥമിക അറിവുപോലും ഇല്ലാത്ത ഒരാളെ അവതാരകയാക്കിയത് ദൂരദര്‍ശന്റെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+