ബലാത്സംഗ പരാതിയില്‍ കേസെടുക്കാതെ പോലീസ്; സ്വയം തീകൊളുത്തി യുവതി
ഷാഹ്‌ദോൽ: സ്വയം തീകൊളുത്തിയ യുവതി ഗുരതരാവസ്ഥയിൽ. ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരി സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ 26 കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം നടത്തിയ രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിൽ അമലൈ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് സംഭവം.
അമലൈ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മുഹമ്മദ് സമീർ, സബ് ഇൻസ്പെക്ടർ സാവിത്രി സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥനായ ബ്രിജ് ബഹാദൂറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് ഓഗസ്റ്റ് 12ന് യുവതി പരാതി നൽകിയിരുന്നു. എന്നാൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. യുവതി പിന്നീട് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് ഇരയേയും പ്രതിയേയും സെപ്റ്റംബർ 2ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ പ്രതിയുടെ പക്ഷം ചേർന്ന് ഉദ്യോഗസ്ഥർ സംസാരിച്ചതോടെ ഇര സ്വയം തീകൊളുത്തുകയായിരുന്നു.
ബലാത്സംഗത്തിന് ഇരയായ യുവതികൾക്ക് ഇതിന് മുമ്പും മധ്യപ്രദേശിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്ത സംങവം മധ്യപ്രദേശിൽ നടന്നിരുന്നു.
മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കഴിഞ്ഞവർഷം സെപ്തംബർ 23ന് അറസ്റ്റിലായ 26കാരനാണ് കൃത്യം ആവർത്തിച്ചത്. ഖഡ്കാരി സ്വദേശിയായ പ്രതി മുൻ കേസിൽ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ
നാട്ടിലെത്തിയ പ്രതി കഴിഞ്ഞ വെള്ളിയാഴ്ച അതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതേ ഇടത്തു വച്ചായിരുന്നു മുമ്പും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലടച്ചു. ഐപിസിയിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി












Click it and Unblock the Notifications