കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠി: സ്മൃതി ഇറാനിക്കെതിരെ പ്രിയങ്ക ഗാന്ധി ശക്തമായി രംഗത്ത് വരാനുള്ള കാരണം ഇതോ? വെളിപ്പെടുത്തല്‍!!

  • By S Swetha
Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശിലെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. തുടര്‍ച്ചയായി 3 തവണയായി അമേഠിയിലെ എംപിയായ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ എതിരാളി.

ബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷംബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം

രാഹുല്‍ ഗാന്ധിയെ അമേഠിയിലെ കാണാതായ എംപിയെന്ന് സ്മൃതി പരിഹസിച്ചിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷമായ പ്രത്യാക്രണവുമായാണ് പ്രിയങ്ക രംഗത്തെത്തിയത്. ചെരുപ്പുകള്‍ വിതരണം ചെയ്തത് വഴി സ്മൃതി അമേഠിയിലെ ജനങ്ങളെ അപമാനിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തി കേന്ദ്രമാണ് അമേഠി. രണ്ട് തവണ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇവിടെ തോല്‍വി ഏറ്റു വാങ്ങിയിട്ടുള്ളു. 1977ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി വിരുദ്ധ തരംഗമുണ്ടായപ്പോള്‍ സഞ്ജയ് ഗാന്ധി പരാജയപ്പെട്ടു. 1998 ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച സഞ്ജയ് സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ സതീഷ് ശര്‍മയെ പരാജയപ്പെടുത്തി.


 അമേഠിയിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ?

അമേഠിയിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ?

ഇന്ദിരാ ഗാന്ധി മത്സരിച്ച റായ്ബറേലിയിലേക്ക് 2004 ല്‍ സോണിയ ഗാന്ധി മാറിയപ്പോളാണ് അമേഠിയില്‍ രാഹുല്‍ ആദ്യമായി മത്സരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ രണ്ടു മണ്ഡലങ്ങളും 2004 മുതല്‍ പ്രിയങ്ക ഗാന്ധിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണ അമേഠിയുടെ കാര്യത്തില്‍ പ്രിയങ്ക ഗാന്ധി കൂടുതല്‍ ശ്രദ്ധാലുവാണ്. വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും തുടരെ തുടരെ പ്രിയങ്ക അമേഠിയിലെത്തുന്നുണ്ട്. മെയ് 6നാണ് ഇവിടെ വോട്ടെടുപ്പ്. യുപിയിലെ 73 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 41 സീറ്റുകള്‍ കൈകാര്യം ചെയ്യുന്നത് പ്രിയങ്കയാണ്. എന്നാല്‍ പ്രിയങ്കയുടെ ശ്രദ്ധ മുഴുവന്‍ അമേഠിയിലാണ്.

രാഹുലിന് ലഭിച്ച വോട്ട്

രാഹുലിന് ലഭിച്ച വോട്ട്


ആദ്യ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് 66 ശതമാനം വോട്ട് ലഭിച്ചു. 2009 ലെ വോട്ടിംഗ് ശതമാനം ഏതാണ്ട് 72 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ഷെയര്‍ കുറഞ്ഞു. 2014 ലെ വോട്ടെടുപ്പില്‍ 46.71 ശതമാനം വോട്ടാണ് ലഭിച്ചത്. അമേഠി മണ്ഡലത്തില്‍ നിന്നും ഗാന്ധി കുടുംബത്തിന് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടായിരുന്നു ഇത്. ഒരു ലക്ഷം വോട്ടുകളുടെ മാര്‍ജിനിലാണ് സ്മൃതി ഇറാനിയെ രാഹുല്‍ തോല്‍പ്പിച്ചത്. എന്നാല്‍ 2009ല്‍ ഇത് 2.70 ലക്ഷമായിരുന്നു.

 2014-ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍

2014-ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍

ഒരു വര്‍ഷം കഴിഞ്ഞ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. അമേഠിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് ബദലായി ബിജെപിയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. അമേഠിയില്‍ രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുണ്ട്. ഗൗരിഗന്‍ജും ജയാസും (ജെയ്‌സ് എന്നും). ഗൗരിഗഞ്ചില്‍ സമാജ് വാദി പാര്‍ട്ടിയും ജയാസില്‍ ബിജെപിയുമാണ് ഭരിക്കുന്നത്. അമേഥി നഗര്‍ പഞ്ചായത്തില്‍ 2015 ല്‍ ആദ്യമായി ബി ജെ പി വിജയം നേടി.

 കോണ്‍ഗ്രസിന്റെ ജയസാധ്യത!

കോണ്‍ഗ്രസിന്റെ ജയസാധ്യത!

2017 ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍, അമേഠിയിലെ 5 നിയമസഭാ മണ്ഡലത്തിലടക്കം ഒറ്റ സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല. അമേഠി, തിലോയി, ജഗദീഷ്പുര്‍, സലോണ്‍ നിയമസഭാ മണ്ഡലങ്ങള്‍ ബിജെപിയും, ഗൗരിഗഞ്ച്ജില്‍ എസ്.പിയും വിജയികളായി. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അടക്കം 3 സിറ്റിംഗ് എംപിമാരാണ് സംസ്ഥാനത്തുള്ളത്.

 ഇത്തവണത്തെ തിരഞ്ഞെടുപ്പും വയനാടും

ഇത്തവണത്തെ തിരഞ്ഞെടുപ്പും വയനാടും

ഈ പശ്ചാത്തലത്തിലാണ് മറ്റൊരു സീറ്റായ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ബിജെപി പ്രചരണായുധമായി ഉപയോഗിച്ചു. അമേഠിയില്‍ രാഹുലിന് കാലിടറിയെന്ന് ബിജെപി പ്രചരിപ്പിച്ചു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കുള്ള ശക്തമായ സ്വാധീനം തെളിയിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം കോണ്‍ഗ്രസ് ഗംഭീര റോഡ് ഷോ നടത്തി. നിരവധി മുതിര്‍ന്ന നേതാക്കള്‍ അമേഠിയില്‍ പ്രചാരണത്തിനെത്തി പൊതു റാലികളും യോഗങ്ങളും അഭിസംബോധന ചെയ്ത് സംസാരിച്ചു.

 ദേശീയ നേതാക്കള്‍ വയനാട്ടില്‍

ദേശീയ നേതാക്കള്‍ വയനാട്ടില്‍

മറുവശത്ത്, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തെ നേരിടാന്‍ ബിജെപി ഒരു ദിവസം പോലും വെറുതെ ഇരുന്നില്ല. സ്മൃതി ഇറാനി, അമേഠിയില്‍ ക്യാമ്പ് ചെയ്താണ് പ്രചരണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ സ്മൃതിക്കായി പ്രചരണത്തിനെത്തി. അമേഠിയെ ദരിദ്രരായി നിലനിര്‍ത്തുന്നത് ഗാന്ധി കുടുംബമാണെന്ന് അവര്‍ പ്രസംഗങ്ങളില്‍ ആരോപിച്ചു.
തിങ്കളാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 51 മണ്ഡലങ്ങളോടൊപ്പം അമേഠിയില്‍ വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ പരമാവധി 14 ലോക്‌സഭാ സീറ്റുകളിലാണ് വോട്ടെടുപ്പ്. അടുത്ത രണ്ട് ഘട്ടങ്ങള്‍ മേയ് 12 നും 19 നുമാണ്. മെയ് 23നാണ് വോട്ടെണ്ണല്‍.

English summary
The reasons behind Priyanka opposite Smrithi Irani in Ameti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X